കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി

മുന്നണി മാറ്റത്തെക്കുറിച്ച് ആരാണ് ചര്‍ച്ച നടത്തുന്നതെന്നും ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'ദുബായില്‍ പിതാവിന്റെ സുഹൃത്ത് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കുടുംബവുമായി പോയതിനാല്‍ സിപിഎമ്മിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണ്. നിലപാട് ഉറച്ചതാണ്. അങ്ങോട്ടോ ഇങ്ങോട്ട് മാറിയോ എന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല.
എല്ലാ മുന്നണി യോഗങ്ങള്‍ക്കും ഞാന്‍ പങ്കെടുത്തിട്ടില്ല. പകരം പ്രതിനിധികളുണ്ടായിരുന്നു. ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യമില്ല. മുന്നണിയിലേയ്ക്ക് വരണം എന്ന് പലരും പറയുന്നുണ്ട്. ഞങ്ങള്‍ക്ക് അതിനുള്ള പ്രാധാന്യം ഉള്ളതുകൊണ്ടാണ്. രാഷ്ട്രീയ സംവിധാനങ്ങളില്‍ പലവിധ അഭിപ്രായങ്ങളുണ്ടാവും. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയുടേതായിരിക്കും' ജോസ് കെ മാണി വ്യക്തമാക്കി. പത്രസമ്മേളനം വിളിച്ച സാഹചര്യത്തില്‍ ജോസ് കെ മാണിയെ മന്ത്രി വി എന്‍ വാസവന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
യുഡിഎഫിലേക്ക് തിരികെ വരാന്‍ എഐസിസി മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ജോസ് കെ മാണിയെ വിളിച്ച് അഭ്യര്‍ത്ഥിച്ചതായുള്ള വാര്‍ത്തകളാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ ശക്തമാക്കിയത്. പാലാ ഉള്‍പ്പെടെയുള്ള തങ്ങളുടെ പഴയ സീറ്റുകള്‍ തിരികെ വേണമെന്ന ഉപാധി ജോസ് കെ മാണി മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























