ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹർജി, രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശം...

പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹർജി സമർപ്പിച്ചു. ഹർജിയിൽ ആക്ഷേപം ഉണ്ടെങ്കിൽ രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സിറ്റി സൈബർ ക്രൈം പോലീസിന്റെ അപേക്ഷ.വന്നത്. ആദ്യ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്. അതിനാൽ ആദ്യം ജാമ്യം അനുവദിച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥയായ ഇരക്കെതിരെ യാതൊരു തരത്തി അധിക്ഷേപവും പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് ഹർജി.
https://www.facebook.com/Malayalivartha





















