ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കും രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കിയവര്‍ക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ല. എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരം. കേരള ജനത ഇവരെ പുറത്താക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ച് എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണനെ പുറത്താക്കി. അയ്യപ്പന്റെ സ്വര്‍ണ്ണം അടിച്ചു മാറ്റിയവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കിയ ആളുകള്‍ മാന്യന്മാരായി നടക്കുന്നുവെന്നും അദേഹം പറഞ്ഞു.
ഇവരൊക്കെ അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അയ്യപ്പനോട് കളിച്ചാല്‍ അവരെല്ലാം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. സാക്ഷാല്‍ കലിയുഗവരദനായ അയ്യപ്പനോട് ഈ കളികള്‍ ഒന്നും വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















