പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് എറണാകുളത്തു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പാറമടയില്‍ ആത്മഹത്യ ചെയ്തത്. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂളിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ആദിത്യയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സ്വദേശിയായ യുവാവ് ഈ മാസം 19ന് മരിച്ചതായും, ഇതിലുള്ള വിഷമം സഹിക്കാനാവാതെയാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുറിപ്പില്‍ പരാമര്‍ശിക്കുന്ന കൊറിയന്‍ യുവാവ് ആരാണെന്നും ഇയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha






















