എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങി: ഫലം ഏപ്രില്‍ അവസാനത്തോടെ

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഇന്നലെ ആരംഭിച്ചു. സംസ്ഥാനത്തെ 54 മൂല്യനിര്‍ണയ ക്യാമ്പുകളിലായി 11,059 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ മാസം അവസാന വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.
കേരളത്തില്‍ നാലു മേഖലകളിലായി 13 മൂല്യ നിര്‍ണയ കേന്ദ്രങ്ങളാണ് ക്രിമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 നു തുടങ്ങുന്ന ക്യാമ്പ് വൈകുന്നേരം 4.30ന് അവസാനിക്കും. ആദ്യ ദിനമായ ഇന്നലെ ക്യാമ്പുകളില്‍ ഹാജരായ അധ്യാപകര്‍ക്ക് രാവിലെ മുതല്‍ ഉച്ചവരെ നിര്‍ദേശങ്ങള്‍ നല്‍കുകയും മറ്റ് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം മൂല്യനിര്‍ണയം ആരംഭിച്ചു.
ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലും ക്യാമ്പുകള്‍ ഉണ്ടായിരിക്കില്ല. ഇന്നു മുതല്‍ പരിശോധനയ്ക്കു ശേഷം മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും. ഐടി അറ്റ് സ്‌കൂളിന്റെ കീഴില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ് ഇത്തവണ മാര്‍ക്ക് എന്‍ട്രിയും പരിശോധനയും നടത്തുക.
ഗ്രേസ് മാര്‍ക്കുകള്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. ക്യാമ്പുകള്‍ 16 ന് അവസാനിപ്പിച്ച് 17 നകം മാര്‍ക്ക് എന്‍ട്രിയും പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പരീക്ഷാ ഭവന്‍. 25നകം അന്തിമ പരീക്ഷാഫലം തയ്യാറാക്കും. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്നു ഫലത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha