യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ. രണ്ട് മാസങ്ങൾക്കു മുൻപും പ്രതിക്ക് പരോൾ ലഭിച്ചിരുന്നു. ഇത് കടുത്ത വിമർശനത്തിന് വഴിവച്ചിരുന്നു.
കേസിലെ മറ്റു പ്രതികളായ പീതാംബരൻ, ജിജിൻ, എന്നിവരും പരോളിലാണ്. അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഈ പശ്ചാത്തലത്തിലാണ് പത്താം പ്രതിക്ക് പരോൾ അനുവദിച്ച വിവരം പുറത്തുവരുന്നത്.
കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളിലൊരാളായ സുബീഷിന് കഴിഞ്ഞ വർഷം പരോൾ അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്നഭ്യർഥിച്ച് സുബീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്.
"
https://www.facebook.com/Malayalivartha


























