Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍

03 FEBRUARY 2026 01:13 AM IST
മലയാളി വാര്‍ത്ത

കൈവരികള്‍ തകര്‍ന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നും മണപ്പാടിപാലം അപകടാവസ്ഥയിലായിട്ടും അപകട ഭീഷണി പരിഹരിക്കാതെ പെയിന്റടിച്ച് വെളുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. അറക്കുളം പഞ്ചായത്തിലെ 9, 11 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിലവിലെ അവസ്ഥയാണിത്. പാലം ഭീഷണിയായിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. 15 വര്‍ഷം മുമ്പ് അപകടാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് കണ്ണില്‍ പൊടിയിടാനായി ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി വരുന്നതല്ലാതെ പുനര്‍നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല.

ഇതിനിടയിലാണ് ഇടയ്ക്കിടെയുള്ള ചായംപൂശല്‍. മൂലമറ്റംവഴി പുള്ളിക്കാനം വാഗണ്‍ ഭാഗത്തേക്കുള്ള പ്രധാനപാതയിലാണ് പാലം. വാഗമണ്‍, കോലാഹലമേട് അടക്കമുള്ള മേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ദിവസവും ഈ പാലം വഴി സഞ്ചരിക്കുന്നത്. മഴക്കാലത്ത് വെള്ളംകെട്ടിക്കിടന്നും യാത്ര ദുരിതമാണ്. വീതികുറഞ്ഞ പാലം വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇരട്ടി ദുരിതമാണ്.

60 വര്‍ഷത്തോളം പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊതുമരാമത്ത് വകുപ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ബോര്‍ഡ് പാലത്തേക്കാള്‍ അപകടാവസ്ഥയില്‍. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഈ ബോര്‍ഡ്. ഇതിനിടയിലാണ് പെയിന്റടിച്ച് പാലം സൗന്ദര്യവത്കരിക്കാനുള്ള അധികൃതരുടെ ജാഗ്രത.

 

ഒരു ബോര്‍ഡ് പോലും സംരക്ഷിക്കാനാകാത്തവര്‍ പാലം എങ്ങനെ സംരക്ഷിക്കുമെന്നാണ് ജനം ചോദിക്കുന്നത്. കൈവരികള്‍ തകര്‍ന്നു വീതികുറഞ്ഞ പാലത്തില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അപകടത്തില്‍ പാലത്തിന്റെ കൈവരികളും തകര്‍ന്നിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട ഒരു വാഹനം ഇടിച്ചാണ് കൈവരി തകര്‍ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends