കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെ സ്ഥാനാര്‍ഥിക പട്ടിക ഇന്നു തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരാഴ്ചയോളം നീണ്ട കൂടിയാലോചനകള്‍ക്കുശേഷം ഡല്‍ഹിയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തൃപ്തനാണോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി അവിടെ കാത്തുനിന്ന എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍, ഗ്രൂപ്പ് നേതാക്കളുടെ പ്രത്യേക യോഗമല്ല നടന്നതെന്നും അവരെ കാണുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സീറ്റുകാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന ബെന്നി ബഹനാന്‍, മന്ത്രിമാരായ കെ.ബാബു, കെ.സി. ജോസഫ് എന്നിവരാണ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha