കോന്നിയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ അടൂര്‍ പ്രകാശ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന

കോന്നിയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ അടൂര്‍ പ്രകാശ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. ഈ വിഷയത്തില്‍ വോട്ടര്‍മാരുടെ ഇടയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും, കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി തീരുമാനം എന്തായാലും അതംഗീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ തള്ളിപറയാത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു
കോന്നിയിലെ സീറ്റ് തര്‍ക്കം നീളുന്ന സാഹചര്യത്തില്‍ മത്സര രംഗത്തുണ്ടാകുമെന്ന സൂചനകളാണ് അടൂര്‍പ്രകാശ് നല്‍കുന്നത്. ഈ വിഷയത്തില്‍ പത്തിലധികം ഡിസിസി സെക്രട്ടറിമാര്‍ അടൂര്‍ പ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ അനുകൂലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha