Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടര്‍മാരുടെ അനാസ്ഥ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമയത്ത് ചികില്‍സ ലഭിക്കാതെ യുവതി മരിച്ചു

03 APRIL 2016 01:56 AM IST
മലയാളി വാര്‍ത്ത.

ഹൃദ്രോഗത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതി ചികില്‍സ ലഭിക്കാതെ മുക്കാല്‍ മണിക്കൂര്‍ ആംബുലന്‍സില്‍ കിടന്നശേഷം മരിച്ചു. ചെങ്ങന്നൂര്‍, വെണ്‍മണി, പുന്തല, കുറ്റിക്കാട്ടുമണ്ണില്‍ സുരേഷിന്റെ ഭാര്യ എം. ബിന്ദു (38) ആണ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നില്‍ മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഇവരെ നോക്കാന്‍ തയാറായില്ലെന്നാണ് ആരോപണം. തീവ്രപരിചരണവിഭാഗം അടച്ചിട്ടിരിക്കുകയാണെന്നും അതിനാല്‍ ഡ്യൂട്ടി ചീഫിനെ ഫോണില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ച് ഇവര്‍ ഫോണ്‍ നമ്പര്‍ നല്‍കി. ഈ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നത്രേ.
ബിന്ദു ഏറെക്കാലമായി ഹൃദ്രോഗത്തിനു ചികില്‍സയിലായിരുന്നു. ട്യൂമറും പ്രമേഹവും അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നു രോഗം ഗുരുതരമായതോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെന്റിലേറ്ററിലേക്കു മാറ്റി. എന്നാല്‍ ചികില്‍സാ ചെലവ് താങ്ങാന്‍ കഴിയാതെ വന്നതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണു ബിന്ദുവിനെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നത്.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഒപ്പം ആംബുലന്‍സില്‍ പുരുഷ നഴ്‌സ് ബിനോയിയും ഉണ്ടായിരുന്നു. ഉച്ചയോടെയാണ് ആംബുലന്‍സ് കോട്ടയത്ത് എത്തിയത്. ആശുപത്രിക്ക് ഏതാനും കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ ബിന്ദുവിന്റെ ആരോഗ്യനില മോശമായതായി ബന്ധുക്കളെ നഴ്‌സ് അറിയിച്ചു. 1.20ന് ആംബുലന്‍സ് അത്യാഹിത വിഭാഗത്തിനു മുന്നിലെത്തി. സുരേഷും സഹോദരന്‍മാരും ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തി വിവരം അറിയിച്ചു. എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ എത്തിയില്ല. ബിന്ദുവിന്റെ ആരോഗ്യനില മോശമാകുന്നതു കണ്ടു നഴ്‌സ് ഒട്ടേറെത്തവണ ബന്ധുക്കളെ അത്യാഹിത വിഭാഗത്തിലേക്ക് അയച്ചുവെങ്കിലും ഒരു ഭിത്തിക്ക് അപ്പുറത്തുള്ള അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍ കിടന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായില്ലത്രേ.
ബിന്ദു ആംബുലന്‍സില്‍ വച്ചുതന്നെ മരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ മൂന്നു ഡോക്ടര്‍മാരും എത്തിയതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നു ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു മരണം നടന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ നിലപാട് എടുത്തു. ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.
പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്നും അല്ലാത്തപക്ഷം രോഗി ചികില്‍സയിലായിരുന്നതായും പരാതിയില്ലെന്നുമുള്ള വെണ്‍മണി പൊലീസിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. വെന്റിലേറ്റര്‍ സഹായത്തോടെ രോഗിയെ കൊണ്ടുവരുന്ന വിവരം നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍മാരുടെ വിശദീകരണം. മേസ്തിരിപ്പണിക്കാരനാണു സുരേഷ്. ബിന്ദുവിന്റെ സംസ്‌കാരം ഇന്നു രണ്ടിന്. മക്കള്‍ സുബി, സിബി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (40 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends