എല്ലാ പ്രശ്‌നങ്ങളും മംഗളകരമായി അവസാനിക്കുമെന്ന് ചെന്നിത്തല

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ എല്ലാ പ്രശ്‌നങ്ങളും മംഗളകരമായി അവസാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഘര്‍ഷങ്ങളില്ലാതെ രമ്യമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഇതുവരെ ഫോര്‍മുലകളൊന്നും ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പറഞ്ഞു. പട്ടിക പുറത്തുവന്നതിന് ശേഷം കൂടുതല്‍ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha