ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ. ഈ പ്രായത്തില്‍ ട്രെയിനില്‍ പോകാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
'വീട്ടില്‍ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗണ്‍സിലറുടെ ജോലികളുമുണ്ട്. ട്രെയിന്‍ യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചപ്പോള്‍ പകരം വിമാന യാത്ര പാര്‍ട്ടി നിര്‍ദേശിച്ചു. എന്നാല്‍ പണം അനാവശ്യമായി പാര്‍ട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.' ശ്രീലേഖ പറഞ്ഞു. അതേസമയം ട്രെയിന്‍ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രീലേഖ തള്ളി.
പൈസ അനാവാശ്യമായി ചെലവാക്കുന്നതില്‍ മടിയുള്ള വ്യക്തിയാണ് താനെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പണം കുറച്ചുമാത്രമാണ് ചെലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവര്‍ഷവും കൗണ്‍സിലറായി തുടരാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാര്‍ട്ടിയുടെ അറിവോടെയാണെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























