Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍

09 FEBRUARY 2026 08:47 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഇന്ന് ഉച്ചയ്ക്കു 12.15ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് കേരള എക്‌സ്പ്രസില്‍ മേയര്‍ വി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന് വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.

നേതാക്കളായ വി.മുരളീധരനും, എസ്.സുരേഷും, കരമന ജയനും സംഘത്തെ യാത്രയാക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. മാവേലിക്കരയില്‍ സന്ദീപ് വചസ്പതിയുടെ നേതൃത്വത്തില്‍ ആരതിയുഴിഞ്ഞാണ് സ്വീകരണം നല്‍കിയത്. സ്വീകരണത്തിനിടെ ട്രെയിന്‍ നീങ്ങിയതോടെ മേയര്‍ക്കു ചാടിക്കയറേണ്ടിവന്നത് കൗതുകമായി. കൊച്ചിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരണം നല്‍കി. ആര്‍.ശ്രീലേഖയും എം.ആര്‍.ഗോപനും ഒഴികെയുള്ളവര്‍ സംഘത്തിലുണ്ട്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂര്‍, വാറങ്കല്‍, വിജയവാഡ, നാഗ്പുര്‍, ഝാന്‍സി, ഗ്വാളിയര്‍, മഥുര തുടങ്ങി വിവിധയിടങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത സംഘത്തെ സ്‌റ്റേഷനിലെത്തി സ്വീകരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഒരുമിച്ചുള്ള യാത്ര പുത്തന്‍ അനുഭവമാണെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഗണഗീതം പാടിയും ഭജന പാടിയുമൊക്കെയാണ് അവര്‍ ട്രെയിനില്‍ സന്തോഷം പങ്കുവച്ചത്. ഇതിനിടയില്‍ 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം പാടാനും മറന്നില്ല. പലയിടങ്ങളില്‍നിന്നുള്ള ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍മാന്‍മാരും വൈസ് ചെയര്‍മാന്‍മാരും ചില നഗരസഭകളിലെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി 115 ജനപ്രതിനിധികളാണ് യാത്രയിലുള്ളത്.

എല്ലാവര്‍ക്കും പരസ്പരം അറിയാനും കേരളത്തിലുടനീളമുള്ള ട്രെന്‍ഡ് മനസിലാക്കാനും യാത്ര ഉപകരിക്കുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. എല്ലാവരും വളരെ നല്ല പ്രതീക്ഷയിലും സന്തോഷത്തിലുമാണ്. ഒരുമിച്ചുള്ള യാത്ര എന്നുള്ളതിലപ്പുറം പാര്‍ലമെന്ററി രംഗത്ത് കൗണ്‍സിലര്‍മാര്‍ക്ക് മറ്റൊരു തലത്തിലുള്ള അനുഭവങ്ങള്‍ കൂടി സ്വായത്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പതിറ്റാണ്ടുകളോളം പാര്‍ലമെന്റി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരുമായും കേന്ദ്രമന്ത്രിമാരുമായും ഇടപഴകാന്‍ കഴിയുന്നത് മുന്നോട്ടുള്ള യാത്രയില്‍ ഗുണകരമാകും. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച തുടര്‍പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടായി മാറും.

 

നഗരത്തിന്റെ വികസനത്തിനായി പദ്ധതികള്‍ ചര്‍ച്ച ചെയ്തു നേടിയെടുക്കാന്‍ കഴിയുമോ എന്നും ശ്രമിക്കും. 11ന് ഉച്ചയോടെയാണ് ഡല്‍ഹിയില്‍ എത്തുന്നത്. അന്നു തന്നെ ബിജെപി കേന്ദ്ര കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളെ കാണും. രാത്രി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വീട്ടില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. 12ന് പകല്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കും. ചില യോഗങ്ങള്‍ക്കു ശേഷം വൈകിട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കു ക്ഷണിച്ചിരിക്കുന്നത്. അവിടെ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കും. ചില ചര്‍ച്ചകളും ഉണ്ടാകും. മന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാകുമെന്നും വി.വി.രാജേഷ് പറഞ്ഞു.

 

മടക്കയാത്ര വിമാനത്തിലാണ്. ദേശീയനേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരാണ് സംഘത്തെ സ്വീകരിക്കാന്‍ എത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ കോര്‍പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തത്. ഈ വലിയ രാഷ്ട്രീയ വിജയം രാജ്യത്താകെ പ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (26 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (38 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends