Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കർശനമായി തന്നെ ഇറങ്ങി പരിശോധന...തലസ്ഥാനത്തെ 137 സ്പാ, മസാജ് കേന്ദ്രങ്ങളിൽ 17 എണ്ണം ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് കോർപറേഷൻ..മേയർ കട്ടയ്ക്കിറങ്ങി..

10 FEBRUARY 2026 03:39 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോർപ്പറേഷൻ കർശനമായി തന്നെ ഇറങ്ങി പരിശോധന നടത്തുന്നു . തലസ്ഥാനത്തെ അനധികൃത സ്‌പാകളെ കണ്ടെത്താനുള്ള പരിശോധന കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ.ഇന്നലെ നഗരത്തിന്റെ വിവിധയിടങ്ങളിൽ പരിശോധന നടന്നു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.ഞായറാഴ്ച മേയർ വി.വി.രാജേഷിനെ ഫോണിൽ വിളിച്ച് യുവതി പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിന് എതിർവശത്തെ സ്‌പർശൻ സ്പാ അടപ്പിച്ചിരുന്നു.

തുടർന്നാണ് ഇന്നലെ പരിശോധന വ്യാപകമാക്കിയത്. അതേസമയം സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ആധികാരികമായി പരിശോധന നടത്താൻ കോർപ്പറേഷന് പരിമിതികളുണ്ട്.തലസ്ഥാനത്തെ 137 സ്പാ, മസാജ് കേന്ദ്രങ്ങളിൽ 17 എണ്ണം ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് കോർപറേഷൻ കണ്ടെത്തി. 113 എണ്ണത്തിനാണ് ലൈസൻസുള്ളത്. 7 എണ്ണത്തിന് ചെറുകിട വ്യവസായ ലൈസൻസാണ്. ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നോട്ടിസ് നൽകും. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയാൽ അടപ്പിക്കും.

 

ഇന്നലെ കഴക്കൂട്ടം കേന്ദ്രീകരിച്ച് സ്പാ, വെൽനെസ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി‌. വരും ദിവസങ്ങളിലും പരിശോധന തുടരും.എന്നാൽ തലസ്ഥാനത്ത് 200 സ്പാകളുണ്ടെന്നാണു പൊലീസ് രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ട്. നഗരത്തിനു പുറമേ കോവളം, വർക്കല, വിഴിഞ്ഞം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയിലേറെയും പ്രവർത്തിക്കുന്നത്. ചില സ്പായുടെ മറവിൽ ലഹരിമരുന്നു കച്ചവടമുൾപ്പെടെ നടക്കുന്നതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ ബോർഡ് ഉൾപ്പെടെ പ്രദർശിപ്പിച്ചാണു സ്പാകളും മസാജ് സെന്ററുകളും പ്രവർത്തിക്കുന്നത്.

 

സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിലെ അപാകത തട്ടിപ്പുകാർക്ക് വഴിയൊരുക്കുന്നു. ലൈസൻസിന് വേണ്ടി അപേക്ഷകൻ ഹാജരാക്കുന്ന സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റ് കൃത്യമാണെന്നു പരിശോധിക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ലൈസൻസ് നൽകുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയുമുണ്ട്.സ്പാ, മസാജ് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കോഴ്സ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, ഹാജർ നിർബന്ധമാക്കൽ, ഇടവിട്ടുള്ള പരിശോധനകൾ എന്നിവ നിർബന്ധമാക്കാനാണ് ആലോചന.

 

ലൈസൻസിന് വേണ്ടി ഹാജരാക്കുന്ന രേഖകൾ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.പരാതിക്കാരി പറയുന്നു ‘കസ്റ്റമറെ കാണിക്കാൻ ഫോട്ടോ ആവശ്യപ്പെട്ടു’..ഫോട്ടോ വേണമെന്ന് തിരുവനന്തപുരത്തെ സ്പർശൻ സ്പാ നടത്തിപ്പുകാർ ആവശ്യപ്പെട്ടുവെന്നും നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കാൻ ശ്രമിച്ചെന്നും മേയർ വി.വി.രാജേഷിനോട് പരാതിപ്പെട്ട ഇരുപത്തിമൂന്നുകാരി പറഞ്ഞു. ജോലി തേടിയാണ് സ്പായിൽ എത്തിയത്.

അഭിമുഖത്തിന് പോയപ്പോൾ കസ്റ്റമറെ കാണിക്കാൻ ഫോട്ടോ വേണമെന്ന് നിർബന്ധിച്ചു. തരില്ലെന്നു പറഞ്ഞപ്പോൾ മർദിക്കാൻ ഒരുങ്ങി.ഫോട്ടോ കൊടുത്താൽ മാത്രമേ ജോലി നൽകൂവെന്ന് സ്പാ അധികൃതർ പറഞ്ഞതായി പരാതിക്കാരി പ്രതികരിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അധികൃതർ നടത്തിയ പരിശോധനയിൽ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി അടപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (39 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends