Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്..കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ..30 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകും... രാജ്യത്തെ 600 ജില്ലകളും സ്തംഭിക്കും..

10 FEBRUARY 2026 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു

താമരശ്ശേരി ചുരത്തിലെ റോഡില്‍ നിന്ന് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു

കാര്യവട്ടത്ത് അമ്പതുവയസ്സുകാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം

വീണ്ടുമൊരു അഖിലേന്ത്യാ പണിമുടക്ക്‌ . വ്യാഴാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്‌ ചരിത്രവിജയമാക്കാനൊരുങ്ങി കേരളം. ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്തതാണ്‌ 24 മണിക്കൂർ പണിമുടക്ക്‌. വിവിധ ഫെഡറേഷനുകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും കേന്ദ്ര–സംസ്ഥാന ജീവനക്കാരും അധ്യാപകരും കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.

 

മഹിളാ-, യുവജന, വിദ്യാർഥി സംഘടനകൾ പണിമുടക്കിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌.ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക - വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത.

കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.തൊഴിലുകൾ നിർത്തിവച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയുംവാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകർക്ക് പുറമെ കേന്ദ്ര - സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും പണിമുടക്കിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ പണിമുടക്കിന്‌ മുന്നോടിയായി തൊഴിലുടമകൾക്ക്‌ ട്രേഡ്‌ യൂണിയനുകൾ നോട്ടീസ്‌ നൽകിയിട്ടുണ്ട്.

 

ബുധൻ അർധരാത്രി 12ന്‌ ആരംഭിക്കുന്ന പണിമുടക്ക്‌ വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിൻ്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. സംസ്ഥാനത്ത്‌ അഞ്ഞൂറ്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി - വിത്ത്‌ ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്.

 

ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങളും തൊഴിലാളികൾ ഉയർത്തിയിട്ടുണ്ട്. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ - യുഎസ്‌ വ്യാപാര കരാറിനും എതിരെ പണിമുടക്കിൽ ജനവികാരമുയരുമെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.ഇന്ത്യയിലെ പോരാട്ടങ്ങളുടെ പുതുയുഗമാണ്‌ വ്യാഴാഴ്‌ചത്തെദേശീയ പൊതുപണിമുടക്കിലൂടെ പിറക്കുകയെന്ന്‌ സി ഐ ടി യു വൈസ്‌ പ്രസിഡൻ്റ് തപൻ സെൻ ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പണിമുടക്കുണ്ടാകുമെന്നും എ ഐ ടി യു സി ജനറൽ സെക്രട്ടറി അമർജിത്‌ ക‍ൗർ പറഞ്ഞു.

കേരളത്തിൽ കശുവണ്ടി-, കയർ-, കൈത്തറി-, മത്സ്യബന്ധന, വിപണന മേഖലകളിലെ തൊഴിലാളികളും വാണിജ്യ, -വ്യാപാര-സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലും പണിയെടുക്കുന്നവരും പണിമുടക്കും. തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിൽ, നിർമാണ മേഖല, സ്‌കീം വർക്കുകൾ, ലോട്ടറിവ്യാപാരം, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല തുടങ്ങിയവയെല്ലാം നിശ്‌ചലമാകും.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക,

 

ശ്രം ശക്തി നിതി ബിൽ അടക്കമുള്ള ജനവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, നിശ്‌ചിതകാല തൊഴിൽ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്  (1 minute ago)

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വാദത്തെ തള്ളി സി പി എം  (6 hours ago)

താമരശ്ശേരി ചുരത്തിലെ റോഡില്‍ നിന്ന് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു  (6 hours ago)

മോഷണം ആരോപിച്ച് യുവാക്കളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം  (7 hours ago)

അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരന്‍  (7 hours ago)

കാര്യവട്ടത്ത് അമ്പതുവയസ്സുകാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍  (7 hours ago)

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു  (9 hours ago)

കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം  (9 hours ago)

ഗൾഫിനെ തൊടുവോടാ .... ഇറാന്റെ റഡാറിനിട്ട് പൊട്ടിച്ച് US ലക്ഷ്യം ബാബ് അൽ മന്ദബ് പന്ത് ട്രംപിന്റെ കോർട്ടിൽ... വരും മണിക്കൂറിൽ സംഭവിക്കുന്നത് !  (9 hours ago)

കൊടും മഴ അലർട്ട് മാറി മറിഞ്ഞു ...! മഴ മേഘം പൊട്ടി..! അടുത്ത മണിക്കൂർ..!  (9 hours ago)

നിനക്കൊക്കെ എന്താടാ വേണ്ടത് അടങ്ങടാ ചന്തു..സലീമിന്റെ പട്ടടയ്ക്ക് അടുത്ത് അടിപൊട്ടി ചെറുക്കൻ കഞ്ചാവ് ചങ്ങലയ്ക്ക് ഇടണമെന്ന്  (9 hours ago)

ഭ്രാന്ത് പിടിച്ച് വിജയൻ വീണയ്ക്ക് പകരം ഞാൻ ജയിലിൽ കിടക്കുമെന്ന് ED അടിച്ചവന്മാരെ ഒറ്റി  (9 hours ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (9 hours ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (9 hours ago)

മുഖം വീങ്ങി ചുണ്ടുകൾ തടിച്ചു സലീമിന്റെ മുഖം അവസാനം ഇങ്ങനെ..ആ വ്യാജ വൈദ്യ ചികിത്സയും, മരണ കാരണം ഇതാണ്.  (9 hours ago)

Malayali Vartha Recommends