താമരശ്ശേരി ചുരത്തിലെ റോഡില്‍ നിന്ന് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ റോഡിന്റെ നടുവില്‍ കിടന്നപാമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കല്‍പ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. ആസാദ് കാറില്‍ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
https://www.facebook.com/Malayalivartha

























