അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരന്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് 16 കാരന്‍ അച്ഛനെയും അമ്മയെയും മൂത്ത സഹോദരിയെയും കത്തികൊണ്ട് കുത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ മരിച്ചു. 48 കാരനായ പിതാവ് യങ്കണ്ണ നായിഡു, സഹോദരി പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പ്രഗതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യങ്കണ്ണയെ ബല്ലാരിയിലെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അമ്മ സൗജന്യ നിലവില്‍ ബല്ലാരിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം നടത്തുന്നതിനിടയില്‍ പതിനാറുകാരനും പരുക്കേറ്റിട്ടുണ്ട്. ഇയാളും നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. വീട്ടില്‍ നിന്ന് പെട്ടെന്ന് വലിയ രീതിയില്‍ തര്‍ക്കങ്ങളും നിലവിളിയും കേട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ് ആദ്യം ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന നാല് കുടുംബാംഗങ്ങളെയും ഇവര്‍ കണ്ടത്.
മുത്തശ്ശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പതിനാറുകാരന്‍ ഓണ്‍ലൈന്‍ ഗെയിമില്‍ സ്ഥിരമായി ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.
https://www.facebook.com/Malayalivartha

























