ഉമ്മന്‍ചാണ്ടിയ്ക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങി, ബാബു ഉള്‍പ്പെടെ അഞ്ചുപേരും മല്‍സരിച്ചേക്കും

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം സംശയത്തിലായ മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കും മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്നാണ് സൂചന. ഡോമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍ എന്നിവരാണ് സുധീരന്റെ എതിര്‍പ്പ് മറിടകന്ന് സീറ്റു നേടിയ മറ്റു രണ്ടുപേര്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ നന്‍മയ്ക്കു വേണ്ടിയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഒന്നും ആരോടുമുള്ള വിരോധത്തിന്റെ പേരിലല്ല. ഹൈക്കമാന്‍ഡാണ് ഇനി തീരുമാനമെടുക്കേണ്ടത്. യുക്തമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നാണ് പ്രതീക്ഷ. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാ കോണ്‍ഗ്രസുകാരും അനുസരിക്കണം. മികച്ച സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാനാണ് എല്ലാവരും ശ്രമിച്ചത്. പുതുമുഖങ്ങളെ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
എത്രയും വേഗം പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് നല്ലത്. പട്ടിക നീണ്ടുപോകുന്നത് ഉചിതമാകില്ല. പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിയോജിപ്പുണ്ടെങ്കിലും വിസ്മരിച്ച് ഒരുമിച്ച് നില്‍ക്കണം. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ശ്രമം വേണം. കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കാനുള്ള തിരഞ്ഞെടുപ്പ് ഫലമാണ് വേണ്ടത്.ഒരുകാരണവശാലും പാര്‍ട്ടിയിലും മുന്നണിയിലും പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ല. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ല. തനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. തന്നെ കേരളത്തിലേക്ക് നിയോഗിച്ചത് കേന്ദ്രനേതൃത്വമാണെന്നും സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha