മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്ന് സരിത, ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ചായിരുന്നു

സരിതയുടെ കത്ത് വീണ്ടും വിവാദമാകുന്നു. ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ച് മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്ന ഗുരുതരമായ വെളിപ്പെടുത്തലും സരിതയുടെ കത്തിലുണ്ട്.
സോളാര്‍ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കാമെന്നു പറഞ്ഞാണ് മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചതെന്ന് സരിതയുടെ കത്തില്‍ പറയുന്നു. തന്നോടൊപ്പം തന്റെ ജിഎം അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഗേറ്റില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടതനുസരിച്ചു ചെന്നു. മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. മറിച്ച് ഒരു കേന്ദ്ര മന്ത്രിയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നും സരിത കത്തില്‍ ആവര്‍ത്തിക്കുന്നു. പിന്നീടു പലപ്പോഴും ഡല്‍ഹിയിലേക്കും വിളിപ്പിച്ചതായും കത്തില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha