മുഖ്യമന്ത്രിയുടെ ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരിയായെന്നു സരിത

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് സരിത എസ്.നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരിയായെന്നു സരിത എസ്. നായര്‍ കത്തില്‍ പറയുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സരിത കത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കത്തില്‍ സരിത പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കുവേണ്ടി സ്ഥലം വാങ്ങാന്‍ കൂട്ടുനിന്നിട്ടുണ്ട്. വല്ലാര്‍പാടം അടക്കമുള്ള സ്ഥലങ്ങളില്‍ ഭൂമി സംബന്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ഭൂമി സംബന്ധിച്ച എഴുത്ത് ഇടപാടുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്.കോടികളുടെ ഇടപാടുകളാണിതെന്ന് സരിത പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha