എന്റെ സങ്കടം ആര് കാണാന്‍... ഞാന്‍ ബ്ലാക്ക് മെയിലിന്റെ ഏറ്റവും വലിയ ഇര; കുടുംബാംഗങ്ങളെ വരെ വിളിച്ച് ഭീഷണി മുഴക്കി

സോളാര്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലാക്ക് മെയിലിന് ഇരയായത് താനാണെന്ന് സരിതാ എസ് നായര്‍. കുടുംബാംഗങ്ങളെ വരെ വിളിച്ച് ബഌക്ക്‌മെയില്‍ ചെയ്‌തെന്നും പലയിടത്തും പരാതി നല്‍കിയിട്ട് പോലും തന്റെ പരാതിക്ക് മൂല്യമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നു എന്ന് വിശ്വസിക്കുന്നവര്‍ സത്യം തിരിച്ചറിയണമെന്നും ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബ്ലാക്ക് മെയിലിന് ഇരയായത് താനാണെന്നും പറഞ്ഞു. ഇവരെ വെച്ച് വിലപേശി എന്ന് പറയുന്നവര്‍ തന്റെ അമ്മയും ബന്ധുക്കളും വരെ ഭീഷണിക്ക് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കാണം. ഇവരെ ഫോണ്‍ വിളിച്ച് അത് പുറത്ത് വിടുമെന്നും ഇതു പുറത്തു വിടുമെന്നുമായിരുന്നു ഭീഷണി മുഴക്കിയത്. പല സ്ഥലത്ത് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡിജിപി യ്ക്ക് വരെ കൊടുത്ത പരാതിക്ക് സരിതയായതിനാല്‍ മൂല്യമുണ്ടായില്ല.
കുടുംബാംഗങ്ങളെ പോലും വെറുതെ വിട്ടില്ല. കത്ത് തന്റേത് തന്നെയാണെന്നും അന്നത്തെ മാനസീകാവസ്ഥയില്‍ തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും അതില്‍ കുറിച്ചിട്ടുണ്ടെന്നും ഒരു വരി പോലും വിട്ട് എഴുതിയിട്ടില്ല. കത്ത് അഭിഭാഷകന്‍ മുഖേനെ നേരത്തേ കേരളാകോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ കയ്യില്‍ നല്‍കിയതാണ്. എന്നാല്‍ അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നതിനാല്‍ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നെന്നും പറഞ്ഞു.കത്തെഴുതിയത് താന്‍ തന്നെയാണ്.
താന്‍ ക്രൂരമായി പല തവണ ബലാത്സംഗം ചെയ്യപ്പെട്ടെന്നും പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബിനാമി വഴി ഭൂമി ഇടപാടിന് വേണ്ടി പങ്കെടുത്തിട്ടുണ്ടെന്നും ഓഫീസും കുടുംബവുമായി തനിക്കുള്ള അടുത്ത ബന്ധമാണ് തന്നെ കഌഫ് ഹൗസില്‍ ദുരുപയോഗം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചതെന്നും പറഞ്ഞു. പിതൃ തുല്യനായ ഒരാളില്‍ നിന്നുള്ള അനുഭവം ലോകം അറിയരുതെന്ന് കരുതിയെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സരിത കത്തില്‍ പലയിടത്തായി പറയുന്നുണ്ട്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനാണ് 2013 മാര്‍ച്ച് 19 ന് സരിത 25 പേജുള്ള വിവാദ കത്ത് എഴുതിയത്. അപമാനം ഭയന്നാണ് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നതെന്നും കത്ത് സോളാര്‍ കമ്മീഷന് നല്‍കില്ലെന്നും പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ കത്ത് നല്‍കും. കത്ത് അറിയില്ലെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha