അഞ്ചിലൊരാള്‍ ഔട്ട്; തൃക്കാക്കരയില്‍ ബെന്നി ബെഹനാനെ മാറ്റാന്‍ സാധ്യത, എ ഗ്രൂപ്പിന് അതൃപ്തി

മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വീണ്ടും തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അവ്യക്തത. തൃക്കാക്കരയില്‍ ബെന്നി ബെഹനാനെ മാറ്റാന്‍ സാധ്യതയെന്ന് സൂചന. ബെന്നി ബെഹനാന് പകരം പി ടി തോമസിനെ പരിഗണിക്കാന്‍ സാധ്യത. എ ഗ്രൂപ്പിന്റെ തലപ്പത്തുളള ബെന്നി ബെഹനാനെ ആരോപണ വിധേയനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആരോപണ വിധേയരെ മാറ്റിനിര്‍ത്തിയാല്‍ മത്സരിക്കാന്‍ താനും ഉണ്ടാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയെ തുടര്‍ന്നാണ് അഞ്ചുപേരും മത്സരിക്കട്ടെ എന്നുള്ള തീരുമാനം ഉണ്ടായത്. അതേസമയം എഐസിസി ഇന്ന് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് അവസാന നിമിഷം ബെന്നി ബെഹനാനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതെന്നാണ് വിവരം. പകരം പി.ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അറിയുന്നത്. ഇരു ഗ്രൂപ്പുകള്‍ക്കും അഭിമതനായ തോമസിന്റെ പേര് നിര്‍ദേശിച്ചതും വി.എം സുധീരനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് ബെന്നി ബെഹനാനെ നീക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. എ ഗ്രൂപ്പ് നേതാവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയുമാണ് ബെന്നി ബെഹനാന്‍. തര്‍ക്കം നേരിട്ട തൃക്കാക്കര മണ്ഡലത്തില്‍ പി ടി തോമസിന്റെ പേരാണ് വിഎം സുധീരന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ആരെയും മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















