സവിതയെ ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ ജഡം കാണാനെത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും മോശമയി പെരുമാറിയതിനെ തുടര്‍ന്ന്

മിക്ക കുടുംബ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം നിസ്സാര പ്രശ്‌നങ്ങളും ഈഗോയുമാണ്. അതു തന്നെയാണ് സുരേഷ് കുമാറിന്റേയും ഭാര്യ സവിതയുടേയും മകളുടേയും ജീവിതത്തില്‍ സംഭവിച്ചത്. ഭാര്യയെ ഒപ്പം കൂട്ടാന്‍ സുരേഷ് തയ്യാറായിരുന്നു. എന്നാല്‍ അപമാനമായിരുന്നു സംഭവിച്ചത്. ഇതില്‍ മനംനൊന്ത് സുരേഷിന്റെ തൂങ്ങി മരണം. ഇതിന്റെ വേദനയില്‍ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ സവിത എത്തിയപ്പോഴും അപമാനമാണ് സംഭവിച്ചത്. സുരേഷിന്റെ മൃതദേഹം കാണാനെത്തിയ ഭാര്യ സവിതയോടും മകള്‍ ആദിത്യയോടും ക്രൂരമായാണ് നാട്ടുകാരും ബന്ധുക്കളും പെരുമാറിയത്.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് സവിതയ്ക്ക് ഭര്‍ത്താവിന്റെ ജഡം കാണാനായത്. ഈ വേദനയില്‍ സവിത മകളേയും കൊണ്ട് ആത്മഹത്യ ചെയ്തു.
സ്രായിക്കാട് സ്വദേശി സുരേഷ്‌കുമാര്‍ കഴിഞ്ഞ പതിനാലിനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സുരേഷ്‌കുമാറിന്റെ അടിയന്തിര ചടങ്ങായിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മരുതൂര്‍കുളങ്ങര തെക്ക് തുറയില്‍ക്കുന്ന് കൊള്ളപ്പുറത്ത് വീട്ടില്‍ ഉദയന്‍ സുഷമ ദമ്പതികളുടെ മകളുമായ സവിതയും, മകള്‍ ആദിത്യ യും കായലില്‍ ചാടി മരിച്ചു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. സുരേഷ്‌കുമാറിന്റെ മൃതദേഹം മറവ് ചെയ്തതും സുനാമി ഫണ്ടിലൂടെ ലഭിച്ച വീടിന്റെ പറമ്പിലാണ്. തന്നെയും കുഞ്ഞിനെയും സുരേഷ്‌കുമാറിന്റെ മൃതദേഹത്തിന് സമീപം മറവ് ചെയ്യണമെന്നും ഞങ്ങളെ ഒരുമിപ്പിക്കാന്‍ പലരും അനുവദിച്ചിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി കുറേ നാളായി തുറയില്‍കുന്നിലെ കുടുംബവീട്ടിലാണ് സവിത കഴിഞ്ഞിരുന്നത് . സുരേഷ്‌കുമാര്‍ ഓട്ടോറിക്ഷാ െ്രെഡവറാണ്. മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഏഴ് വര്‍ഷം മുന്‍പായിരുന്നു സുരേഷ്‌കുമാറിന്റെയും സവിതയുടേയും വിവാഹം. വിവാഹശേഷം സുരേഷിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. സുരേഷിന്റെ അച്ഛനും അമ്മയും മാത്രമാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. ഇടയ്ക്ക് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു . അതോടെ ഇരുവരും വാടകവീട്ടിലേക്ക് മാറി. മകളും പിറന്നു. വാടകവീടുകള്‍ പലതും മാറി. ആലുംപീടികയിലെ ഒരു വീട്ടില്‍ താമസിക്കവെ സുരേഷും സവിതയും വഴക്കിട്ടു. ഒരു ദിവസം സുരേഷ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സവിത ഓച്ചിറ പൊലീസില്‍ പരാതി നല്‍കി.
പിന്നാലെ, സവിതയുടെ വീട്ടിലേക്ക് കുട്ടിയെയും കൊണ്ട് താമസം മാറി. പൊലീസും ബന്ധുക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇരുവരേയും വീണ്ടും ഒരുമിപ്പിച്ചു. എങ്കിലും ഇരുവരും തമ്മിലുള്ള കലഹത്തിന് അവസാനമായില്ല. ആറുമാസത്തോളമായി അവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒടുവില്‍ സുരേഷ്‌കുമാര്‍ സവിതയെ വീട്ടില്‍ പോയി കാണാന്‍ തീരുമാനിച്ചു. സവിതയുടെ വീട്ടില്‍ ചെന്നപ്പോള്‍ സുരേഷിന് ഭാര്യയില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. സ്വന്തം വീട്ടില്‍ തിരികെയെത്തിയ സുരേഷ്‌കുമാര്‍ മാനസികമായി തകര്‍ന്നിരുന്നു. ആ മനോവിഷമം താങ്ങാനാവാതെ സുരേഷ് തൂങ്ങിമരിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് മടങ്ങിയ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് പിന്നീട് സവിത അറിയുന്നത്. കുട്ടിയെയുമെടുത്ത് ഭര്‍ത്താവിന്റെ മൃതദേഹം കാണാനെത്തിയ സവിതയെ സുരേഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞു. സുരേഷിന്റെ അകാല മരണത്തിന് കാരണക്കാരിയായ ഭാര്യയെ മൃതദേഹം കാണിക്കേണ്ടതില്ലെന്ന് ബന്ധുക്കളും തീരുമാനിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളായപ്പോഴേക്ക് കരയോഗക്കാരും പൊലീസും ഇടപെട്ടു. സവിതയെ മൃതദേഹം കാണാന്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് മടങ്ങിയ സവിത അതീവ ദുഃഖത്തിലായിരുന്നു. വിവാഹസമയത്ത് താന്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ പലതും സുരേഷിന്റെ വീട്ടാവശ്യത്തിന് നല്‍കിയിരുന്നു. സുരേഷ് മരിച്ചതോടെ ആ സ്വര്‍ണാഭരണങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോയെന്ന് പലരേയും വിളിച്ച് അന്വേഷിച്ചതായി പറയുന്നു. തങ്ങളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും കരയോഗവുമായി ബന്ധപ്പെട്ട് അന്വേഷിച്ചിരുന്നു.
സുരേഷിന്റെ മരണശേഷം സവിതയുടെ കുടുംബാംഗങ്ങളുമായി സവിത കലഹിച്ചെന്നും ആത്മഹത്യചെയ്യും മുന്‍പ് സ്വന്തം ശരീരത്തിലും കുഞ്ഞിന്റെ ശരീരത്തിലും കിടന്നിരുന്ന ആഭരണങ്ങള്‍ ഊരി വച്ചിരുന്നതായും പറയുന്നു. ഏഴു വയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയാണ് സവിത കനാലില്‍ ചാടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha