തോല്‍വി സമ്മതിച്ച സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി, പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സബിന്‍ സത്യന്‍

തെരഞ്ഞെടുപ്പിനു മുമ്പേ കൊട്ടാരക്കര മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി. സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എയായ അയിഷാ പോറ്റിക്ക് എതിരേ ആര്‍. രശ്മിയെയാണു കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
എന്നാല്‍ പത്തു വര്‍ഷമായി കൊട്ടാരക്കരയില്‍ വിജയിക്കുന്ന അയിഷാ പോറ്റിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലന്നു കഴിഞ്ഞ ദിവസം രശ്മി പറഞ്ഞിരുന്നു. ഇതു വാര്‍ത്തയായതിനെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയായിരുന്നു. ആര്‍. രശ്മിക്കു പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സബിന്‍ സത്യന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകും.
ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കേരളാ കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബ്രിജേഷ് ഏബ്രഹാം എന്നിവരെയാണ് മണ്ഡലത്തിലേക്ക് രശ്മിക്കൊപ്പം പരിഗണിച്ചിരുന്നത്. സീറ്റ് ലഭിച്ചതറിഞ്ഞ് രശ്മി പ്രചാരണം തുടങ്ങിയിരുന്നു. കലയപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ രശ്മി പ്രചാരണത്തിനിടെയാണു പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എക്കെതിരേ വിജയപ്രതീക്ഷയില്ലെന്നു പറഞ്ഞത്.
2006ലെയും 2001ലെയും തെരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കരയില്‍നിന്നും അയിഷാ പോറ്റി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്. യു.ഡി.എഫിനു വേണ്ടി കേരളാ കോണ്‍ഗ്രസാ(ബി)ണ് ഇവിടെ മത്സരിച്ചിരുന്നത്. ആര്‍. ബാലകൃഷ്ണ പിള്ള മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. മണ്ഡല രൂപീകരണത്തിനുശേഷം ആദ്യമായാണു കോണ്‍ഗ്രസ് ഇവിടെ കൈപ്പത്തി ചിഹ്നഹ്‌നത്തില്‍ മത്സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha