മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിതയുമായുള്ള ഫോണ്‍രേഖകള്‍ പുറത്ത്, സരിതയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കാണ് സരിത വിളിച്ചത്. 2015 മാര്‍ച്ച് ഒന്നിന് സരിത വിളിച്ചതായാണ് രേഖകള് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവശര്‍മ്മയുമായി 34 തവണ സരിത ഫോണില്‍ സംസാരിച്ചിരുന്നുവെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ബെന്നിബെഹനാന്‍, ഹൈബി ഈഡന്‍ എന്നിവരും സരിതയുമായി ഫോണില്‍ സംസാരിച്ചു. സരിതയുടെ ഫോണ്‍ രേഖയുടെ വിശദാംശങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പൂറത്ത് വിട്ടത്. മുഖ്യമന്ത്രി തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന കത്ത് സരിത പുറത്ത് വിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടുതല്‍ ബന്ധം സരിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്ത് വരുന്നത്. ഇതോടെ സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴിയിലെ വിശ്വാസിത ചോദ്യം ചെയ്യപ്പെട്ടേക്കാം.
ആര്യാടന്‍ മുഹമ്മദിനെ 41 തവണ വിളിച്ചതായി രേഖകളില്‍ പറയുന്നു. തമ്പാനൂര്‍ രവിയെ 443 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചതെങ്കിലും മുഖ്യമന്ത്രിയുമായാണോ സംസാരിച്ചത് എന്ന് വ്യക്തമല്ല. പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവന്‍ ശര്‍മയെ ഫോണില്‍ വിളിച്ചത് എന്തിനാണെന്നും വ്യക്തമായിട്ടില്ല.
അതേസമയം, തന്റെ ജീവിതത്തില്‍ സംഭവിച്ച വസ്തുതകളാണ് പുറത്ത് വന്ന കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് സരിത എസ് നായര്‍ പറഞ്ഞു. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ കത്ത് ഹാജരാക്കാന്‍ തയ്യാറാണ്. കത്ത് പുറത്ത് വന്നതിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha