സരിതക്കെതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് കത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് പുതിയ ആരോപണങ്ങള്‍. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു
ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും സോളാര്‍ വിവാദങ്ങള്‍ വിലപോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha