അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

എറണാകുളം ജില്ലയിലെ പിറവത്ത് പുഴയിൽ ചാടി ഒരു കുടുംബത്തിലെ നാലുപേരാണ് ആത്മഹത്യ ചെയ്തത് . കേരളത്തെ മുഴുവൻ നടുക്കിയ വാർത്തയാണ് പുറത്തു വരുന്നത് . കണ്ണീരോടെ അവരുടെ അവസാന നിമിഷങ്ങളുടെ. സിസിടിവി ദൃശ്യം കാണാൻ കഴിയുള്ളൂ. അതിൽ എത്ര സന്തോഷത്തോടെയാണ് ആ കുട്ടികൾ ഓടി നടക്കുന്നത്. എന്തൊക്കെ സ്വപ്നങ്ങൾ പേറി ഉയരേണ്ട ജീവിതങ്ങളാണ്. ആ ജലാശയത്തിൽ പിടഞ്ഞമർന്നത്.കേരളത്തിന്റെ മനസ്സാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തുകയാണ്.
പാലക്കാട് സ്വദേശിയായ നാരായണൻ, പായിപ്ര സ്വദേശിനിയും കാഴ്ചപരിമിതിയുള്ളവരുമായ ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ്, രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുന്ന മൂത്ത മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് കടുത്ത ദാരിദ്ര്യത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടക വീട്ടിലായിരുന്നു ഒരു വർഷത്തിലേറെയായി പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറിലെ നാരായണനും (51) ഭാര്യ വിജിമോളും (44) രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത് , മരിക്കുന്നതിനു മുന്നിൽ അവർ ഓരോ ദേവാലയത്തിന് മുമ്പിലും എത്തി.
ഒരു ദേവനും കണ്ണ് തുറന്നില്ല. എണ്ണമില്ലാത്ത സ്വർണ്ണവും പണവും മൊക്കെ പല ദേവ ഇടങ്ങളിലും ആർക്കും തൊടാനാവാതെ ഇരിക്കുന്നുണ്ട്. നിറഞ്ഞ കാണിക്ക വഞ്ചികളും. ദേവാലയവും കൊടിമരങ്ങളും ചവിട്ടു പടികളും സ്വർണ്ണംകൊണ്ട് പൊതിഞ്ഞിട്ടു കുറെ കള്ളന്മാരെ സൃഷ്ടികാം എന്നതിലുപരി അത് കൊണ്ട് ഏതെങ്കിലും ദേവന് പ്രയോജനമുണ്ടോ.ദൈവത്തിനെന്തിനാ സ്വർണ്ണവും പണവും ഒക്കെ ഇതൊക്കെ ദുരിതം അനുഭവിക്കുന്ന പാവപെട്ടവർക്കായി വീതിച്ചു നൽകിയെങ്കിൽ. ഇതുപോലുള്ള പട്ടിണി മരണങ്ങളും ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു.
വളരെ നിർധന കുടുംബം ആണ് ഇവരുടേതെന്ന് എന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷം ഭരിച്ച പിണറായി സർക്കാർ കേരളത്തെ അതിദാരിത്ര്യ മുക്തമായി എന്നൊക്കെ പ്രഖ്യാപിച്ചത് നമ്മൾ കേട്ടതാണ് . അതെ കേരളത്തിലാണ് ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തിരിക്കുന്നത് . അവസാനമായി താമസിച്ചിരുന്നത് പോലീസ് ശരിയാക്കി കൊടുത്ത കോതമംഗലത്തെ ലോഡ്ജിൽ. പോലീസ് തന്നെ പുതിയ വാടകവീടും ഒരുക്കി കൊടുത്തിരുന്നു. അവിടേക്ക് താമസത്തിന് തയ്യാറെടുത്തിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്.
https://www.facebook.com/Malayalivartha
























