സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം. പാവപ്പെട്ട സ്ത്രീകളോട് എന്തിനാണ് മുഖ്യമന്ത്രി വീറും വാശിയും കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.
പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയാണ് പെൻഷൻ നൽകിയതെന്നും നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഫെബ്രുവരി വരെ നീണ്ടതെന്നും പിണറായി . അതേസമയം, പദ്ധതി വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ത്രീകളെ പറ്റിക്കാൻ നോക്കിയത് മുൻ സർക്കാരാണെന്നും യഥാർത്ഥ സ്ത്രീപക്ഷം തങ്ങളാണെന്നും ആശാ സമരം ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























