Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു

19 FEBRUARY 2026 11:37 PM IST
മലയാളി വാര്‍ത്ത

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി വിചാരണ നടപടികള്‍ നേരിടാന്‍ പാകത്തില്‍ മാനസികമായി 'ഫിറ്റ്' ആണെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഒന്നാം പ്രതിയും ക്ലാര്‍ക്കുമായ സംഗീതിന്റെ മാനസികനില സംബന്ധിച്ചു പരിശോധന നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 17നാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണമായി പരിശോധിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ കൊടുക്കുന്ന കാര്യത്തിലും രണ്ടാം പ്രതിയുടെ ജാമ്യ അപേക്ഷയിലും 20ന് കോടതി ഉത്തരവ് പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്ബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 റജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.

കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനും രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോഴാണ് സംഗീത് മാനസിക രോഗിയായതിനാല്‍ കസ്റ്റഡി നല്‍കരുതെന്നു പ്രതിഭാഗം വാദിച്ചത്. സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോള്‍ മാനസിക രോഗം ഇല്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.

 

സംഗീതിനു മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കാട്ടി പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാല്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സും തയാറായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (9 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (14 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (18 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (24 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (28 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (32 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (4 hours ago)

Malayali Vartha Recommends