സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 800 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,14,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞു.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. 4,979.18 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
യു.എസ് ലേബർ മാർക്കറ്റ് ശക്തമാവുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























