ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്നും ജാമ്യത്തിലിറങ്ങി. ഒക്ടോബർ 11-ന് പിടിയിലായ സുഹൈൽ, ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ സുഹൈലിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളുടെ ക്യാമറയിൽ പതിയുന്നത് തടയാൻ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മാധ്യമപ്രവർത്തകരെ തട്ടിമാറ്റുകയും സുഹൈലിനെ തിടുക്കപ്പെട്ട് കാറിലേക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.
മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാൽ സുഹൈൽ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവെക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. അതേസമയം, ഈ കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. അപകടം നടന്ന് വെറും ഒരു മാസം പിന്നിടുമ്പോൾ തന്നെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്ക് പുറമെ മറ്റ് ഗുരുതരമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha
























