പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിടും... ആറ്റിങ്ങലില്‍ പ്രായ പൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് 7 യുവാക്കള്‍

ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പെണ്‍വാണിഭ സംഘത്തിന്റെ തടങ്കലിലായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി പോലീസിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ സ്വദേശികളായ അനൂപ് ഷാ, ഷഹീദ്, ഷംനാദ്, വര്‍ക്കല സ്വദേശി സല്‍മാന്‍, ഷഹനാസ്, സൂരത്ത്, അല്‍ അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ നിലവിളിയും സഹായ അഭ്യര്‍ത്ഥനയും കേട്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടി സംഭവങ്ങള്‍ പോലീനിനോട് വിവരിച്ചു. സഹോദരന്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നെന്ന് പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടി ആറ്റിങ്ങലില്‍ എത്തിയത്.
അവിടെ നിന്നും പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയിലെ ആളൊഴിച്ച സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെ പീഡനം. തുടര്‍ന്ന് പണം വാങ്ങി ഒട്ടേറെപ്പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ അവസരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha