കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് 83 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; പ്രതീക്ഷിച്ച പോലെ കെ. ബാബു, അടൂര്‍ പ്രകാശ്, കെ.സി ജോസഫ്, പ.ടി. തോമസ് എന്നിവര്‍ക്ക് സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഒഴിച്ചിട്ട മൂന്നു മണ്ഡലങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ആഴ്ച്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബെന്നി ബഹനാന്‍ പിന്മാറിയ തൃക്കാക്കരയില്‍ പി.ടി. തോമസ് ആണ് സ്ഥാനാര്‍ഥി. കോന്നിയില്‍ അടൂര്‍ പ്രകാശ്, കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍,തൃപ്പുണ്ണിത്തുറയില്‍ കെ.ബാബു എന്നിവര്‍ മല്‍സരിക്കും. 33 സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും.
തര്‍ക്കമുണ്ടായിരുന്ന മറ്റു നാലു സീറ്റുകളിലും മാറ്റങ്ങള്‍ ഇല്ല. ആരോപണ വിധേയരായ അഞ്ചു പേരെ മാറ്റിനിര്‍ത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. ഒടുവില്‍ സുധീരനെ തള്ളിയാണ് ഹൈക്കമാന്‍ഡ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്. പട്ടികയില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുംതന്നെ ഇല്ല. അതായത് സുധീരന്റെ എതിര്‍പ്പുകളെ അവഗണിച്ച് ആരോപണവിധേയര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട് എന്നര്‍ത്ഥം. സുധീരന്‍ മറ്റു പേരുകള്‍ നിര്‍ദ്ദേശിച്ചതായിരുന്നു തര്‍ക്കത്തിന് കാരണം. ഇതോടെ അടൂര്‍ പ്രകാശ്, കെ.ബാബു, കെ.സി ജോസഫ്, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ക്ക് സീറ്റ് ലഭിക്കും. ബെന്നി ബഹനാന്‍ മത്സരരംഗത്തു നിന്ന് സ്വയം പിന്മാറിയിരുന്നു. സുധീരനു താല്‍പര്യമില്ലാതെ മത്സരിക്കാനില്ലെന്നായിരുന്നു ബെന്നി പറഞ്ഞത്.
ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും കൊമ്ബുകോര്‍ത്തിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ കെ.സി ജോസഫ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.ബാബു, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെ മത്സരരംഗത്തു നിന്ന് മാറ്റിനിര്‍ത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍, ഇവരെ മാറ്റിനിര്‍ത്തിയാല്‍ താനും മത്സരരംഗത്തുനിന്ന് പിന്മാറുമെന്ന് ഉമ്മന്‍ ചാണ്ടിയും ഭീഷണി മുഴക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha