സ്ത്രീകള്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശീതീകരിച്ച ബ്യൂട്ടിപാര്‍ലര്‍ ഒരുങ്ങുന്നു

കേരളത്തിലെ ജയിലുകളില്‍ ആദ്യമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേതൃത്വത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഒരുങ്ങുന്നു. ശീതീകരിച്ചതും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ ബ്യൂട്ടിപാര്‍ലര്‍ നിര്‍മാണ പ്രവൃത്തി സെന്‍ട്രല്‍ ജയില്‍ പ്രധാനകവാടത്തിനടുത്ത് തുടങ്ങി. ഏപ്രില്‍ 20നകം ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം. പുറത്ത് നിലവിലുള്ളതിന്റെ പകുതി നിരക്കായിരിക്കും ഇവിടെ ഈടാക്കുക.
സെന്‍ട്രല്‍ ജയിലിലേക്കുള്ള പ്രവേശനകവാടത്തിനടുത്തുള്ള ജനറേറ്റര്‍ മുറി കുറേക്കാലമായി ഉപയോഗിക്കാതെയിട്ടിരിക്കുകയാണ്. 700 ചതുരശ്ര അടിയുള്ളതാണ് കെട്ടിടം. മുറിയില്‍ എ.സി.യൊരുക്കും. ഫ്രീഡം ബ്യൂട്ടിപാര്‍ലര്‍ എന്ന പേരാണ് പരിഗണനയിലുള്ളത്.
വിവിധതരം ഫേഷ്യല്‍, മുടിവെട്ടല്‍, ഷേവിങ്, മുടി കറുപ്പിക്കല്‍, ത്രെഡ് ചെയ്യല്‍ എന്നിങ്ങനെ മികച്ച ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്ന എല്ലാകാര്യവും ഇവിടെചെയ്തുകൊടുക്കും. ജയിലില്‍ തടവുകാരായ 30 പേരാണ് ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞിട്ടുള്ളത്. അതില്‍ അഞ്ചോ ആറോ പേരെയാണ് ആദ്യഘട്ടത്തില്‍ ജോലി ഏല്‍പിക്കുക. പുരുഷന്മാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറായാണ് പ്രവര്‍ത്തിക്കുക. ജോലിക്കാര്‍ക്ക് പ്രത്യേകം യൂണിഫോമും നല്‍കും. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് പ്രവര്‍ത്തനസമയം.
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് തടവുകാര്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ പരിശീലനം നല്‍കിയത്. ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്ന കാര്യം അറിയിച്ചപ്പോള്‍ ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് പൂര്‍ണ പിന്തുണ നല്‍കി. പുറത്ത് ഫേഷ്യലിനും മുടിവെട്ടുന്നതിനുമൊക്കെ പലതരം നിരക്കാണ് നിലവിലുള്ളത്. പുറത്തുള്ളതിന്റെ പകുതി നിരക്ക് ഈടാക്കി മാത്രമേ തുടക്കത്തില്‍ ആളുകളെ ആകര്‍ഷിക്കാനാകൂയെന്നാണ് ജയില്‍വകുപ്പിന്റെ കാഴ്ചപ്പാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha