സരിത ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ് കുമാര്‍: ജഗദീഷ്

പത്തനാപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് രംഗത്ത്. സരിത എസ് നായര്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. ഗണേഷ് കുമാറിന്റെ കൈയക്ഷരം തനിക്ക് അറിയാം.
ചെളിവാരിയെറിയുന്നതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു ആരാണെന്നും എന്താണെന്നും നിങ്ങള്‍ക്കറിയാം. ആ സ്‌ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആ കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ആരാണെന്നും നിങ്ങള്‍ക്കറിയാം.
എന്റെ സുഹൃത്തിന്റെ കൈപ്പട എനിക്കു നന്നായിട്ട് അറിയാം. മുപ്പതുവര്‍ഷം ഒരുമിച്ചു പ്രവര്‍ത്തിച്ചതല്ലേ. ആ കൈപ്പട ഇവിടെ ചിലവാകില്ല. ഗണേഷ് ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha