വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിധി വരുന്നതോടെ വെള്ളാപ്പള്ളി നടേശന് പൂജപ്പുര ജയിലിലേക്ക് വഴി തുറന്ന് കിട്ടുമെന്ന് വ്യക്തമാക്കിയ വിഎസ് അഴിമതിക്കാരുടെ കൂടാരമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും വിമര്‍ശിച്ചു.ലമ്പുഴയില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു വിഎസ്.
മലമ്പുഴയില്‍ തന്റെ നാലാമങ്കത്തിന് എത്തിയ വിഎസിനെ ചുട്ടുപൊള്ളുന്ന വേനലിലും ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ വി എസ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും ബിജെപിയുമായി കൂട്ടുകൂടിയ വെള്ളാപ്പള്ളിയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തി. മൈക്രോഫിനാന്‍സിലൂടെ വീട്ടമ്മമാരുടെയും മറ്റും പണം സ്വന്തം കീശയിലാക്കിയെന്ന് വമര്‍ശിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് വിഎസ് യുഡിഎഫിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള മന്ത്രിമാരുടെ പേരില്‍ 136 കേസുകളുണ്ടെന്ന് വി എസ് പറഞ്ഞു. 2820 ഏക്കര്‍ഭൂമി സര്‍ക്കാര്‍ അനധികൃതമായി പതിച്ചു നല്‍കാന്‍ ശ്രമിച്ചതായും വിഎസ് ആരോപിച്ചു. സുധീരന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഎസ് പരിഹസിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha