കോളജില് നിന്നു വിരമിച്ച പ്രിന്സിപ്പലിന് ശവക്കല്ലറയൊരുക്കിയ വിദ്യാര്ത്ഥികള്ക്കെതിരെ കേസ്

പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നു വിരമിച്ച പ്രിന്‍സിപ്പലിന് പ്രതീകാത്മകമായി ശവക്കല്ലറയൊരുക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. പി.എന്‍ സരസു വിരമിക്കുന്ന ദിവസം ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി ശവക്കല്ലറയും റീത്തും ഉണ്ടാക്കി അപമാനിക്കുകയായിരുന്നു.
ക്യാമ്പസിനുള്ളില്‍ തന്നെയായിരുന്നു സംഭവം. കോളജിനുള്ളില്‍ ശക്തമായ നിലപാടുകള്‍ എടുത്തതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചതെന്ന് അധ്യാപിക പറഞ്ഞു. അധ്യപികയുടെ പരാതിയില്‍ പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കതിരെ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തത്. പരാതിയില്‍ പറഞ്ഞവരെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. എന്നാല്‍, ഇക്കാര്യം ജില്ലാ ഘടകം നിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha