ഗണേഷിന്റെ ആരോപണത്തിന് ജഗദീഷിന്റെ മറുപടി

അച്ഛന്‍ മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്‌കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി മറുപടി പറഞ്ഞ് ജഗദീഷ്. അച്ഛന്‍ മരിച്ചപ്പോള്‍ അറിയാന്‍ വൈകിയത് അടുത്ത സുഹൃത്തായ മുകേഷിന് അറിയാമെന്ന് ജഗദീഷ് പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബിന്റെ ജനസഭ സംവാദത്തില്‍ ഇടതുസ്ഥാനാര്‍ഥിയായ മുകേഷിന്റെ സാന്നിധ്യത്തിലായിയിരുന്നു ജഗദീഷിന്റെ പ്രതികരണം. രാത്രിയില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ ശകാരിച്ചത് താന്‍ തന്നെയാണെന്നും മുകേഷ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ എത്തിയതിന്റെ ഗൗരവവും എന്നും കൈമുതലായുള്ള നര്‍മ്മവും ഒത്തുചേര്‍ന്നതായിരുന്നു മുകേഷിന്റെയും ജഗദീഷിന്റെയും വാക്കുകള്‍. ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലത്തിലാണ് യുഡിഎഫ് തന്നെ പരിഗണിച്ചതെന്ന് ജഗദീഷ് പറഞ്ഞു. ഞാന്‍ വിദേശത്ത് സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതുകൊണ്ട് മുകേഷും ശ്രീനിവാസനും ചേര്‍ന്ന് തല്‍ക്കാലത്തേക്ക് വിവരം എന്നില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ മുകേഷിന് അറിയാം. താന്‍ നാട്ടിലെത്തിയില്ല എന്നുപറഞ്ഞ് പരിഹസിക്കുന്ന തന്റെ എതിര്‍ സ്ഥാനാര്‍ഥി ക്രൂരനാണെന്ന് ജഗദീഷ് പറഞ്ഞു.
പി.കെ.ഗുരുദാസന്റെ അനുഗ്രഹത്തോടെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പി.കെ.ഗുരുദാസന് തന്നോട് ഒരു പിണക്കവും ഇല്ല. രാത്രിയില്‍ വിളിച്ച് ഉപദ്രവിച്ച ആരാധകനെ ശകാരിച്ചത് താന്‍ തന്നെയാണ്. അത്തരത്തില്‍ ശല്യപ്പെടുത്തിയാല്‍ ആരായാലും അങ്ങനെ പ്രതികരിക്കുമെന്നും മുകേഷ് പറഞ്ഞു.
പരസ്പരം രാഷ്ട്രീയമായി പഴി പറയാനില്ലെന്നും സൗഹൃദ സംഭാഷണമാണ് സംവാദം കൊണ്ട് ലക്ഷ്യമിട്ടതെന്നും ഇരുവരും വ്യക്തമാക്കി. സിനിമ നടന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നും കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും മുകേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha