ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍

ശ്വാസംമുട്ടലിന് ചികിത്സതേടിയ പതിനെട്ടുകാരിക്ക് പേവിഷബാധയ്ക്കുള്ള വാക്‌സിനെടുത്തു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഒപി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിക്കാണ് മരുന്നുമാറി കുത്തിവയ്പ് നല്‍കിയത്.
കടുത്ത ശ്വാസംമുട്ടലില്‍ ബുദ്ധിമുട്ടിയിരുന്ന പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ് ആശുപത്രിയില്‍ എത്തിയത്. ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നുമാറി കുത്തിവയ്ക്കുകയായിരുന്നു. തെരുവുനായ കടിച്ച് പരിക്കേറ്റ ഒരാള്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാള്‍ക്ക് എടുക്കാനായി വച്ചിരുന്ന വാക്‌സിനാണ് പെണ്‍കുട്ടിക്ക് മാറി കുത്തിവച്ചത്. അബദ്ധം മനസിലായതോടെ നഴ്‌സ് ക്ഷമാപണം നടത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ ആശുപത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.
വാക്‌സിന്റെ ടെസ്റ്റ് ഡോസാണ് പെണ്‍കുട്ടിക്ക് മാറി നല്‍കിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി എന്‍ക്വയറി കമ്മിറ്റി രൂപീകരിച്ചതായും പെണ്‍കുട്ടിക്ക് ശ്വാസം മുട്ടലിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























