Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "

04 MARCH 2026 07:41 PM IST
മലയാളി വാര്‍ത്ത
സ്വന്തക്കാരെ സ്ഥാനാർത്ഥിയാക്കിയും കെ.കെ. ഷൈലജയെ ഒതുക്കിയും പിണറായി വിജയന്റെ ഇഷ്ടാനുസരണം സീറ്റ് വിഭജിച്ച കണ്ണൂരിലെ  സി പി എമ്മിൽ വൻ പൊട്ടിത്തെറി.    സംസ്ഥാന സെക്രട്ടേറിയറ്റും ജില്ലാ സെക്രട്ടേറിയറ്റും അംഗീകരിച്ച് മുന്നോട്ടുവെച്ച സ്ഥാനാർത്ഥി പട്ടികയെ കുറിച്ചാണ് കണ്ണൂർ ജില്ലയിലെ സിപിഎം അണികൾക്കിടയിൽ എതിർപ്പും മുറുമുറുപ്പും നടക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റ്, ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളക്കായി മാറ്റിവെച്ചതാണ് ഏറെ വിമർശനവിധേയമായിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ തോതിൽ പ്രചാരണം നടക്കുന്നു.    ആക്ഷേപങ്ങളെ പ്രതിരോധിക്കാനും നിലപാടുകൾ വ്യക്തമാക്കാനുമായി ചില നേതാക്കളുടെ നേതൃത്വത്തിൽ അനുനയനീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. തളിപ്പറമ്പിൽ ആദ്യംതന്നെ വനിതാ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ഉയർത്തി സീറ്റ് സുരക്ഷിതമാക്കി നിർത്താനുള്ള ശ്രമമാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആദ്യ വിമർശനം. ഇവിടെ ഉയർന്നുവന്ന പ്രധാന പേര് പി.കെ. ശ്യാമളയുടെതായിരുന്നു.  

ഇതിലുള്ള ചർച്ചക്കിടയിലാണ് എൻ. സുകന്യയുടെ പേര് ഉയർന്നുവന്നത്. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധീകരിച്ച ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ സുകന്യ. സ്ത്രീ സംവരണം എന്ന വ്യവസ്ഥ വെച്ച് നേതാക്കളുടെ ഭാര്യമാർ മാത്രം പരിഗണിക്കപ്പെടാനുള്ള അന്തരീക്ഷം ഉണ്ടാക്കി എന്നതാണ് ഇതിനെതിരെ നിൽക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. പാർട്ടിയിൽ കുടുംബവാഴ്ചയുടെ കാലമാണോ ഇതെന്ന ചോദ്യവും അവർ ഉയർത്തുന്നു.

ദീർഘകാലം പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനെ സാധ്യതാ പട്ടികയിൽനിന്നുപോലും ബോധപൂർവം ഒഴിവാക്കാനാണ് സ്ത്രീസംവരണം എന്ന പരിഗണന കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. അദ്ദേഹത്തിന്റെ പേരുപോലും പരിഗണിക്കപ്പെടാതെപോകാൻ ജില്ലാ സെക്രട്ടറി വഴി സംസ്ഥാന സെക്രട്ടറി ശ്രമിച്ചെന്നും അവർ ആക്ഷേപിക്കുന്നു.

രണ്ടുതവണ എന്ന വ്യവസ്ഥയിൽ കെ.കെ. ശൈലജക്ക് ഇളവ് അനുവദിച്ചപ്പോൾ സ്പീക്കർ എ.എൻ. ഷംസീറിനെ പരിഗണിക്കാത്തതിന് പിന്നിലുള്ള ന്യായമാണ് ചിലർ ചോദ്യംചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ നൽകുന്ന ഇളവിനെ ആരും ചോദ്യംചെയ്യുന്നില്ല. എന്നാൽ, ജില്ലയിൽത്തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ ഉണ്ടാവുന്ന ഇരട്ടത്താപ്പ് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു.

തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പട്ടിക അംഗീകരിച്ചു. ഇനി അതാത് മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്ത ശേഷമാവും ഔദ്യോഗികപ്രഖ്യാപനം. ഇതിനിടയിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് അണികളും പ്രവർത്തകരും. എന്നാൽ, ഇപ്പോഴത്തെ എതിർപ്പുകളും വിമർശനങ്ങളുമെല്ലാം പെട്ടെന്ന് ആറിത്തണുക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ.

സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും. ഇന്നു ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ശൈലജയെ മൽസരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു, അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവു നൽകാമെന്ന തീരുമാനവുമുണ്ടായി. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചതായി വിവരമുണ്ടായിരുന്നു.


5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. 2016ൽ കൂത്തു പറമ്പിൽനിന്ന് 12,291 വോട്ടിനു വിജയിച്ചു. ജെഡിയുവിലെ കെ.പി.മോഹനനായിരുന്നു എതിരാളി. 2011ൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു പരാജയപ്പെട്ടു. 2006ൽ പേരാവൂരിൽ 9,099 വോട്ടിനു വിജയിച്ചു. കോണ്‍ഗ്രസിലെ എ.ഡി.മുസ്തഫയായിരുന്നു എതിരാളി.

2011ൽ ശൈലജയെ തോൽപിച്ച സണ്ണി ജോസഫിൽനിന്നു പേരാവൂർ തിരിച്ചുപിടിക്കാൻ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം 2016ലും 2021ലും പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു.    ‌‌‌‌‌സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ പിൻഗാമി ആര് എന്നതിനെ ചൊല്ലി പാർട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവും ആന്തൂർ നഗരസഭയുടെ മുൻ അധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയിലുണ്ടായിരുന്നത്.    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ എ. വിജയരാഘവന്റെയും എ.കെ. ബാലന്റെയും ഭാര്യമാരുടെ പേര് ഉയർന്നപ്പോഴുണ്ടായ വിമർശനത്തെയും ചിലർ ഓർമ്മിപ്പിച്ചു. 
അതേസമയം ചില മുതിർന്ന പുരുഷനേതാക്കളുടെ വഴി തടയാൻ നേതൃത്വത്തിൽ ചിലർ ആസൂത്രണം ചെയ്തതാണ് തളിപ്പറമ്പിന്റെ സ്ത്രീസംവരണം എന്നതാണ് പുതിയ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരിഗണിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ വഴി മുടക്കാൻ അന്ന് എസ്എഫ്‌ഐ നേതാവ് വി. ശിവദാസന്റെ പേരായിരുന്നു ഉയർന്നുവന്നത്. ഒടുവിൽ തർക്കം തീർക്കാനെന്ന മട്ടിലായിരുന്നു എം.വി. ഗോവിന്ദനെ മൽസരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.

അന്നത്തെ ഒത്തുകളിയുടെ അതേ സാഹചര്യമാണ് 2026-ലും തളിപ്പറമ്പിൽ സൃഷ്ടിക്കപ്പെടുന്നതെന്നാണ് ഈ നേതാക്കളെ അനുകൂലിക്കുന്നവരുടെ ആക്ഷേപം. തളിപ്പറമ്പ് എന്തുകൊണ്ട് വനിതകൾക്കായി നേരത്തെ തന്നെ സംവരണം ചെയ്തതുപോലെയുള്ള ചർച്ചകൾ ഉയർന്നുവരാൻ ഇടയായതെന്നാണ് അവരുന്നയിക്കുന്ന പ്രധാന ചോദ്യം. വനിതാ നേതാക്കൾക്ക് ഉറപ്പുള്ള പാർട്ടി കോട്ടകളായ മണ്ഡലങ്ങൾ വേറെയും ജില്ലയിൽ ഉള്ളപ്പോൾ ഇപ്പോഴത്തെ നീക്കം ചിലരെ ഒതുക്കാനും അതുവഴി വേണ്ടപ്പെട്ടവരെ വാഴിക്കാനുമുള്ള അടവായാണ് അവർ ഇതിനെ കാണുന്നത്.

ഏകപക്ഷീയമായി നേതാക്കളുടെ ബന്ധുക്കൾക്കായി മണ്ഡലം കൈമാറുന്നതാണ് ഈ വിഭാഗത്തിന്റെ എതിർപ്പിന്റെ അടിസ്ഥാനം. പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പലരെയും നേതൃത്വം കാണാതെ പോകുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. സെക്രട്ടേറിയറ്റ് അത്തരം തീരുമാനവുമായി മുന്നോട്ടുപോവുന്നപക്ഷം തളിപ്പറമ്പിൽ എതിർപ്പിന്റെ ചില വിസ്മയങ്ങൾ ഉണ്ടാവുമെന്നും അവർ സൂചന നൽകുന്നു.ആന്തൂർ നഗരസഭാ പരിധിയിൽ പാർത്ഥ കൺവൻഷൻ സെന്റർ നിർമിച്ച പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയ്ക്കു പിന്നിലെ യഥാർഥ കാരണം ഇപ്പോഴും ദുരൂഹമാണ് .

2019 ജൂൺ 18 ന് ആണ് പുതിയതെരുവിലെ വീട്ടിൽ സാജൻ ജീവനൊടുക്കുന്നത്. 15 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതിന്റെ മനോവിഷമം സാജനുണ്ടായിരുന്നു. ഇക്കാര്യം അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. ആന്തൂർ നഗരസഭയെയും അധ്യക്ഷ പി.കെ.ശ്യാമളയെയുമാണു കുടുംബം പ്രതിക്കൂട്ടിൽ നിർത്തിയതെങ്കിലും അന്വേഷണ സംഘത്തിന്റെ പ്രതിക്കൂട്ടിലേക്ക് ഇവർ ഇതുവരെ കയറിയിട്ടില്ല. നിയമപരമായി ചെയ്യാൻ കഴിയാത്ത കാര്യം ചെയ്തുകൊടുത്തില്ലെന്ന നഗരസഭയുടെ വിശദീകരണത്തിനപ്പുറം പോകാനുള്ള തെളിവുകൾ ഇപ്പോഴും കയ്യിലില്ല.

സാജനു സാമ്പത്തിക പ്രയാസമുണ്ടായിരുന്നു. ചില കുടുംബപ്രശ്നങ്ങളും. അതു മാനസിക സമ്മർദമായി. കൺവൻഷൻ സെന്റർ തുറക്കാനാകില്ലെന്ന തിരിച്ചറിവ് സാജനെ തളർത്തി. അതായത്, അന്വേഷണ സംഘത്തിന്റെ കണ്ണിൽ ലൈസൻസ് പ്രശ്നം പല കാരണങ്ങളിൽ ഒന്നു മാത്രം. ഈ നിഗമനങ്ങൾക്ക് ബലം നൽകുന്ന തെളിവുകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു. അന്വേഷണം ശ്രദ്ധയൂന്നിയത് ആന്തൂർ നഗരസഭയ്ക്കു പുറത്താണ് എന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു.

നഗരസഭയ്ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതു തെളിയാൻ    ഫൊറൻസിക് പരിശോധനാ ഫലമായിരുന്നു മാർഗം. സാജൻ ഉപയോഗിച്ച ലാപ്ടോപ്, ആന്തൂർ നഗരസഭാ കവാടത്തിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് എന്നിവയാണു പരിശോധിച്ചത്. സാജൻ എന്ന വ്യവസായിയെ പലവട്ടം ഓഫിസ് കയറ്റിയിറക്കി ബുദ്ധിമുട്ടിച്ചോ എന്നതിന്റെ തെളിവാണു ഹാർഡ് ഡിസ്ക്കിൽ തെളിയേണ്ടത്. ആർക്കെങ്കിലുമെതിരെ ലാപ്ടോപ്പിൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ടോ എന്നും അറിയണം. എന്നാൽ ഒന്നും സംഭവിച്ചില്ല. 

 മരണശേഷം, ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചപ്പോഴാണു താൽക്കാലിക ലൈസൻസ് ലഭിച്ചത്. വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സമയപരിധിയും നൽകി.  എങ്കിലും, ഇത്തവണയും ലൈസൻസ് പുതുക്കി. മുപ്പതോളം വിവാഹങ്ങൾ നടന്നു. അന്നത്തെ നഗരസഭ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, 2 ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയ്തെങ്കിലും തിരിച്ചെടുത്തു.

 സാജന്റെ കുടുംബം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നതോടെയാണു സിപിഎം പ്രതിരോധത്തിലായത്. പിന്നീട് പരസ്യ ആരോപണങ്ങളിൽനിന്നു കുടുംബം പിൻമാറിയതോടെ വിവാദങ്ങളിൽനിന്നു പാർട്ടി മെല്ലെ കൈകഴുകി. കൺവൻഷൻ സെന്റർ പ്രവർത്തിച്ചുതുടങ്ങിയതോടെ കേസന്വേഷണത്തിന്റെ വേഗവും കുറഞ്ഞു. ആന്തൂർ നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കുള്ള സാധനങ്ങൾ പാർത്ഥ അധികൃതരിൽ നിന്നു  പി.കെ.ശ്യാമള ഏറ്റുവാങ്ങുകയും ചെയ്തു.

പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് എതിരെ ഉയർന്ന ആക്ഷേപം നേതൃത്വം ഗൗരവത്തിൽ എടുക്കാത്തതും തളിപ്പറമ്പിലെ ഈ അസംതൃപ്തർ എടുത്തുകാട്ടുന്നുണ്ട്. ചിലർക്ക് വേണ്ടി എല്ലാം മറന്നുള്ള ഒത്തുകളി നടത്തുന്ന നേതൃത്വത്തിന്റെ നടപടികളോട് വിയോജിപ്പുകളുള്ളവരുടെ കൂട്ടായ്മകൾ പ്രത്യക്ഷ പ്രതിഷേധമായി തന്നെ വൈകാതെ പുറത്തുവരുമെന്നാണ് അവരുടെ പക്ഷം.   ഷൈലജയെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ സി പി എം പി.ബിക്ക് ഏകാഭിപായമാണ്. സംസ്ഥാന നേതാക്കൾക്കും ഷൈലജലയോട് എതിരഭിപ്രായമില്ല.അജാതശത്രുവാണ് ഷൈലജ. അവരുടെഇമേജ് ഇല്ലാതാക്കാൻ ശ്രമം നടന്നെങ്കിലും അതൊന്നും ഫലവത്തായില്ല.    കോവിഡ് പ്രതിരോധത്തിൽ  ഷൈലജ മഗ്സസെ പുരസ്ക്കാരം വേണ്ടെന്ന് വച്ചതിന് പിന്നിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിടിവാശിയായിരുന്നു. സി പി എം നേതാക്കൾ തന്നെയാണ് ഇക്കാര്യം അനൗദ്യോഗികമായി പുറത്തുവിട്ടത്. ഷൈലജ പുരസ്കാരം സ്വീകരിക്കാൻ മാനസികമായി ഒരുങ്ങിയതാണ്.  എന്നാൽ താൻ പറഞ്ഞാൽ ഷൈലജ അനുസരിച്ചില്ലെങ്കിൽ എന്ന ഭയം കാരണം പാർട്ടി ദേശീയ നേതൃത്വത്തെ കൊണ്ട് തീരുമാനമെടുപ്പിച്ചു . ഏതായാലും ഷൈലജയുടെ പേരിൽ സി പി എം മാനസികമായി രണ്ടായി തീർന്നു.

ഷൈലജക്ക് ലഭിച്ച മഗ്സസെ പുരസ്കാരം പിണറായിക്കാണ് കിട്ടിയിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്നില്ലേ എന്ന്  സി പി എം നേതാക്കൾ  ചോദിച്ചു. . പുരസ്കാര നിരാസത്തിലൂടെ ഏതായാലും ഇമേജ് വർധിച്ചത് ഷൈലജ ടീച്ചറുടേത് തന്നെയാണ്. ഇതിന് പിന്നാലെയാണ് അവർ അഴിമതിക്കാരിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. 


 നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു പുരസ്ക്കാരത്തിന് ശൈലജയെ തെരഞ്ഞെടുത്തത്. എന്നാൽ താനും പാർട്ടി നേതൃത്വവും കൂട്ടായി ആലോചിച്ച് അവാർഡ് സ്വീകരിക്കാനാകില്ലെന്ന് മഗ്സസെ ഫൗണ്ടേഷനെ അറിയിച്ചുവെന്നാണ് ശൈലജ നൽകിയ വിശദീകരണം. അവാര്‍ഡ് വിഷയത്തിൽ കെകെ ശൈലജയുടെ നിലപാട് സിപിഎം അംഗീകരിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. കേരളത്തിലെ സിപിഎമ്മിനുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമുളള ഭിന്നതയുടെ ആദ്യ സൂചനകൾ  നൽകുന്നതായി   വിവാദം. ഷൈലജക്ക് വേണ്ടി പിണറായി വെട്ടിയ പഴയ ഹീറോ  നേതാക്കളെല്ലാം ഒരുമിച്ചു. പക്ഷേ ഫലമുണ്ടായില്ല.


മന്ത്രിസഭയിൽ നിന്നും ഷൈലജയെ വെട്ടിയതാണെന്ന് എല്ലാവർക്കുമറിയാം. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറായില്ലെന്ന  സൂചനയും സിപിഎം കേന്ദ്രനേതൃത്വം നൽകിയിരുന്നു. . രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ 'വിഷയങ്ങൾ' പാർട്ടിയിൽ തുടരുന്നുണ്ട്. 


കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ടായിരുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. തന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നുവെന്നും യെച്ചൂരി അന്ന് പറഞ്ഞു.. 


എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വച്ചില്ല. . രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതായിരുന്നു  പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. റമോൺ മാഗ്സെസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു.  

 

ഏതായാലും ഷൈലജക്കെതിരെയാണ് കാര്യങ്ങൾ നീങ്ങിയത്.  കോവിഡിൻ്റെ നേട്ടങ്ങൾ തൻെറതായി മാറ്റാൻ ശ്രമിക്കുന്നവർ  പക്ഷേ ഷൈലജയെ അഴിമതിക്കാരിയാക്കാൻ  ശ്രമിക്കുന്നതിലാണ് നേതാക്കൾക്ക് വിഷമം. ഇതിൻെറ അപകടം ഷൈലജക്ക് മനസിലാവുന്നുണ്ടെങ്കിലും അവർക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.  കോവിഡ് കാലത്ത് നടത്തിയ കോടികളുടെ അഴിമതി മുൻ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ തലയിൽ കെട്ടിവച്ചതിൽ മുഖ്യമന്ത്രിക്കെതിരെ സി പിഎമ്മിൽ അമർഷം പുകഞ്ഞു. .മന്ത്രി എന്ന നിലയിൽ ഉത്തമബോധ്യത്തോടെ   ചെയ്യുന്ന കാര്യങ്ങൾ മന്ത്രിയുടെ തലയിൽ മാത്രം  കെട്ടിവയ്ക്കുന്നതിനെതിരെയായിരുന്നു  പ്രതിഷേധം. മുൻമന്ത്രി ഷൈലജയെ പൊതുജനമധ്യത്തിൽ അപഹസിച്ചു. 

 

കെ കെ ഷൈലജയുടെ കരിയർ പിണറായി തകർത്തുവെന്ന  ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്   സി പി എമ്മും ഒന്നാം പിണറായി സർക്കാരും ചേർന്ന് നടത്തിയ കൊവിഡ് അഴിമതികളെല്ലാം കെ.കെ ഷൈലജയുടെ തലയിൽ കെട്ടി പിണറായി രക്ഷപ്പെട്ടു. തെളിവുകളെല്ലാം ഷൈലജക്കെതിരായി.   സി എ ജി റിപ്പോർട്ടിൽ ഷൈലജ മാത്രം കുറ്റക്കാരിയാക്കി.   ഷംസീറിനും ഇതേ പണി തന്നെ കിട്ടി. ഷൈലജക്ക് പിന്നാലെ ഷംസീറും പിണറായി വിരുദ്ധനായി മാറുകയാണ്.  ഏതായാലും സി പി എമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിൽ തന്നെ കലഹം തുടങ്ങിയത് ശുഭസൂചകമായി സി പി എം വിരുദ്ധർ കരുതുന്നു. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends