Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി

05 MARCH 2026 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരത്തെ ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശിയായ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എയര്‍ കണ്ടീഷനകത്താണ് പാമ്പുകളെ കണ്ടത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എ സിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. വിരണ്ടുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നി പറഞ്ഞതു പ്രകാരം 'സര്‍പ്പ'യിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് വ്യക്തമായത്. എ സി ഇളക്കി മാറ്റാതെ പാമ്പുകളെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എ സി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതു കൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (43 minutes ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (47 minutes ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (51 minutes ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (1 hour ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (1 hour ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (1 hour ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (2 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (2 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (2 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (2 hours ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (2 hours ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

Malayali Vartha Recommends