ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ തിരുവനന്തപുരം നഗരത്തിൽ മാലിന്യ നീക്കം വൈകുന്നത് രാഷ്ട്രീയ പോരിലേക്ക്. ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയപ്പോൾ, മന്ത്രിയുടേത് രാഷ്ട്രീയ സമ്മർദ്ദം മൂലമുള്ള മലക്കംമറിച്ചിലാണെന്ന് ബിജെപി പ്രതികരിച്ചു.
മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്തെത്തി. കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്നും മേയർ പറഞ്ഞു. 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും. കോർപ്പറേഷൻ ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















