Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ബോസിന്റെ പണി പോയപ്പോൾ മണിച്ചേട്ടൻ കൈയടിച്ചതെന്തിന്? മോദിയുടെ കൊട്ടാരത്തിൽ കയറികളിച്ച ബോസിന് കടക്ക് പുറത്ത്

06 MARCH 2026 07:17 PM IST
മലയാളി വാര്‍ത്ത
തികച്ചും അപ്രതീക്ഷിതമായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രാജി സമർപ്പിക്കുമ്പോൾ അതിന് കാരണക്കാരനായവരിൽ  ഒരാൾ പെരുന്നയിൽ ഇരുന്ന് കൈയടിച്ചു. ഡൽഹിയിൽ മന്നം സ്മാരകം നിർമ്മിക്കാൻ ഇറങ്ങിപുറപ്പെട്ടതിന്റെ പിറ്റേന്നാണ് ആനന്ദബോസിന് സ്ഥാനം രാജിവയ്ക്കേണ്ടി  വന്നത്.    ഗവർണർ സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത ആദ്യം  റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.


കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐഎഎസ്  ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019-ലാണ് ബിജെപിയിൽ ചേർന്നത്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നതിനിടെയാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.

 



ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും  അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു. തമിഴ്നാട് ഗവർണർ ആർ.എൻ. രവിയായിരിക്കും പുതിയ പശ്ചിമ ബംഗാൾ ഗവർണറെന്നാണ് വിവരം.
സി.വി. ആന്ദബോസ് രാജിവെച്ചെന്ന് വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം എനിക്കറിയില്ല. എന്നാൽ, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് ഗവർണർക്ക് സമ്മർദ്ദമുണ്ടായാൽ അതിൽ അതിശയിക്കാനില്ല.

തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ അറിയിച്ചു. കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് ഇക്കാര്യത്തിൽ ഒരു കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ ആത്മാവിനെ തകർക്കുകയും ചെയ്യുന്നുമെന്ന് മമത എക്സിൽ കുറിച്ചു. 

മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമായിരുന്നു. ബംഗാളിലെ പ്രഥമ പൗരനായി ചുമതലേയല്‍ക്കുന്നതിന് മുമ്പ് ഗവര്‍ണ്ണര്‍ക്ക് മന്നം സമാധിയില്‍ പ്രവേശിക്കാന്‍ ഗേറ്റ്മാന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വന്നു എന്ന പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

 

 


എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഡല്‍ഹി എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയത്.  മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും, ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗവര്‍ണറായി നിശ്ചയിച്ച വിവരം അറിയിച്ചതിന് പിന്നാലെ, ഈ വിവരം താന്‍ ആദ്യം പങ്കുവെച്ചവരിലൊരാള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പെരുന്നയിലെത്തിയ തന്നെ സുകുമാരന്‍ നായര്‍ സ്വീകരിക്കുകയും ചായ നല്‍കുകയും കാറിന്റെ വാതില്‍ തുറന്ന് യാത്രയാക്കുകയും ചെയ്തു. എന്നാല്‍, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും അവിടെ പ്രവേശിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും ആനന്ദബോസ് വ്യക്തമാക്കി. താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്ന് പറഞ്ഞ അദ്ദേഹം, സമാധി പ്രവേശനം ഏതെങ്കിലും വ്യക്തിയുടെ അധികാരത്തിന് കീഴിലാകരുതെന്നും വിമര്‍ശിച്ചു. ഇതു സുകുമാരന്‍ നായര്‍ക്കെതിരെയുള്ള ഒളിയമ്പാണ്. ഡല്‍ഹിയിലെ എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് ആദരവര്‍പ്പിക്കാനായി ഇന്ദ്രപ്രസ്ഥത്തില്‍ (ഡല്‍ഹിയില്‍) മന്നം പത്മനാഭന് ഒരു സ്മാരകം പണിയണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പദ്ധതിക്കായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഞാനൊരു കരയോഗ നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ ഞാന്‍ ഗവര്‍ണ്ണറായപ്പോള്‍ എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് എന്റെ കരയോഗമാണ്. സമുദായത്തോടുള്ള കടപ്പാട് എനിക്ക് എപ്പോഴുമുണ്ട്. 

'എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? സാക്ഷാല്‍ യുധിഷ്ഠിരന്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക ഉയരണം. ഒരു സ്മാരകം ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതിനായി ഗവര്‍ണ്ണര്‍ എന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം ആദ്യ സംഭാവനയായി ഞാന്‍ നല്‍കുന്നു.' 'കാരണവന്മാരെ ബഹുമാനിക്കണം, പക്ഷേ സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്. സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം.'-ഇതാണ് ആനന്ദബോസിന്റെ വിമര്‍ശനം.

ഒരു സമുദായംഗത്തിന് സമാധിയില്‍ ആദരവര്‍പ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ സമുദായത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിട്ടുണ്ട്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന് ആനന്ദബോസ് പറഞ്ഞില്ലെന്നാണ് ജി.സുകുമാരൻ നായർ പ്രതികരിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ആനന്ദബോസ് ഡൽഹിയിലെത്തി  മന്നം സ്മാരകം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.   കേരളത്തിൽ ബഹുഭൂരിപക്ഷം നായർ വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമാണ്. ബി ജെ പിയുടെ വളർച്ചയിൽ നിർണായകമായ പങ്കാണ് നായർ സമുദായത്തിനുള്ളത്.നായർ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെ പി അധികാരത്തിലെത്തിയത്. ജി.സുകുമാരൻ നായർ ബി ജെ പിക്ക് എതിരെ സംസാരിക്കുമ്പോഴും  അത് പ്രകോപനത്തിലേക്ക് വഴിമാറാതിരിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചിരുന്നു.മന്നം സമാധി ആചരണത്തിൽ രാജീവ് ചന്ദ്രശേഖർ സജീവമായി പങ്കെടുത്തിരുന്നു. ഉപ രാഷ്ട്രപതി കഴിഞ്ഞ ദിവസം പെരുന്നയിൽ എത്തിയപ്പോൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ സുകുമാരൻ നായർ അനുമതി നൽകിയില്ല. മന്നം സമാധിയിൽ പട്ടാളത്തിന്റെ പരിശോധന അനുവദിക്കാൻ  കഴിയില്ലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.എന്നിട്ടും ബി ജെ പി എൻ എസ് എസിനെതിരെ സംസാരിച്ചതേയില്ല. തന്ത്രപരമായാണ് ബി ജെ പി ഇക്കാര്യത്തിൽ നീങ്ങുന്നത്. സുകുമാരൻ നായർ എന്തു തന്നെ പറഞ്ഞാലും നായർ വോട്ടുകൾ തങ്ങൾക്കുള്ളതാണെന്ന് ബി ജെ പിക്ക് ഉത്തമബോധ്യമുണ്ട്. അതാണ് അവരുടെ മൗനത്തിന്റെ കാതൽ. ഇത് ഇല്ലാതാക്കാൻ ബി ജെ പി ആഗ്രഹിക്കുന്നില്ല.       ആനന്ദ ബോസ് സുകുമാരൻ നായരെ ഗേറ്റ് കീപ്പർ എന്നുവിശേഷിപ്പിച്ചത് സുകുമാരൻ നായർക്ക് വലിയ വേദനയുളവാക്കി.  കേന്ദ്ര സർക്കാരിലെ ഉന്നതർ ഇക്കാര്യം അറിയുകയും ഇത്തരം പരാമർശങ്ങൾ ശരിയല്ലെന്ന നിഗമനത്തിലെത്തുകയും ചെയ്തു.നായർ വോട്ടുകൾ കേന്ദ്രീകരിച്ച് നീങ്ങുന്ന ബി ജെ പിക്ക്  ആനന്ദബോസിന്റെ നീക്കങ്ങൾ തിരിച്ചടിയായി. ഇതാണ് ബോസ് തെറിക്കാനുള്ള ഒരു കാരണം. അടുത്ത കാലത്ത് മമതയുമായി ചേർന്ന് ആനന്ദബോസ് നടത്തിയ സൗഹ്യദനീക്കങ്ങളും അദ്ദേഹത്തിന് വിനയായി. പല ഗവർണർമാർക്ക് ഇന്നലെ സ്ഥാനചലനമുണ്ടായെങ്കിലും ഡോ.സി.വി.ആനന്ദബോസിന്റെ രാജിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാലാവധി തികയ്ക്കാൻ ആനന്ദബോസിനെ അനുവദിച്ചില്ലെന്നതു മാത്രമല്ല, രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു ബംഗാൾ സന്ദർശിക്കാനിരിക്കെ ഗവർണറെ രാജിവയ്പിച്ചുവെന്നതും അതിനു കാരണമായി. ഡൽഹിയിലെത്തിയ ആനന്ദബോസിനോടു രാജിവയ്ക്കാൻ ആഭ്യന്തരമന്ത്രി നിർദേശിക്കുകയായിരുന്നു എന്നാണ് സൂചന. താൻ മൂന്നരവർഷം ഗവർണറായിരുന്നെന്നും അതു മതിയെന്നുമാണ് ആനന്ദബോസ് പ്രതികരിച്ചത്. എന്നാൽ, അതു മതിയെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.  


തമിഴ്നാട്ടിൽ സർക്കാരുമായി ഉരസി ധാരാളം വിവാദങ്ങൾ സൃഷ്ടിച്ച ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേക്കു വിടുന്നുവെന്നതും ശ്രദ്ധേയം. 2019 ൽ നാഗാലാൻഡിൽ ഗവർണറായി നിയമിക്കപ്പെട്ട രവി 2021 സെപ്റ്റംബറിലാണ് തമിഴ്നാട് ലോക്ഭവനിലേക്കു മാറിയത്. ബംഗാളിനൊപ്പം തിരഞ്ഞെടുപ്പുള്ള തമിഴ്നാട്ടിൽ 5 വർഷം തികയ്ക്കും മുൻപേയാണ് രവിയുടെ സ്ഥലംമാറ്റം. ബംഗാളിൽ കരുത്തനായ ഗവർണർ വേണമെന്നതാണ് രവിയെ നിയമിക്കാൻ കാരണമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗവർണറായിരിക്കെ ചില വിവാദങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി മമത ബാനർജിയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുവെന്നത് ആനന്ദബോസിനെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ച ഒരു ഘടകമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നതുകൂടി കണക്കിലെടുത്താണ് തിടുക്കത്തിലുള്ള നടപടി. തിരഞ്ഞെടുപ്പിനു മുൻപ് ചില രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർക്കുമേൽ ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മർദം ചെലുത്തിയിട്ടുണ്ടാവാമെന്നും മമത പറഞ്ഞു.  

ആനന്ദബോസിനു മുൻപ് ബംഗാൾ ഗവർണറായിരിക്കെയാണ് ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിയാക്കിയത്. ഗവർണറായി കാലാവധി തികയ്ക്കാതിരുന്ന ധൻകർ ഉപരാഷ്ട്രപതിയായും കാലാവധി തികച്ചില്ല. രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിനു മണിക്കൂറുകൾ മുൻപ്, ‘രാഷ്ട്രപതിയുടെ പ്രതിനിധി’യെ മാറ്റുന്നെങ്കിൽ തക്കതായ കാരണങ്ങളുണ്ടാകാമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2010ൽ ബി.പി.സിംഗാൾ കേസിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ഗവർണർ നിയമനം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിച്ചിട്ടുണ്ട്. അതനുസരിച്ച്, കാരണം പറയാതെ ഗവർണറെ മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ശക്തമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ കാലാവധി പൂർത്തിയാകുംമുൻപ് മാറ്റാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

  ബോസിനെ ഗവർണറാക്കിയതുകൊണ്ട് ബി ജെ പിക്ക്  പത്ത്  പൈസയുടെ പ്രയോജനം ഉണ്ടായില്ലെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടി.ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനെ പുറത്താക്കണമെന്ന് ആനന്ദബോസ്  കേന്ദ്രത്തിന് എഴുതി നൽകി എന്ന വാർത്ത വിവാദമായിരുന്നു. കെ.സുരേന്ദ്രനെ മാത്രമല്ല കേരളത്തിലെ എല്ലാ ബി ജെ പി നേതാക്കളെയും പിരിച്ചുവിടണമെന്നാണ് ബോസ്  ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്തകൾ. തന്നെ ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയെന്നാണ് ബോസ് പറഞ്ഞത്. ഇ ശ്രീധരനും മുൻ ഡി ജി പി ജേക്കബ് തോമസുമായിരുന്നു ടീമിൽ ഉണ്ടായിരുന്നത്.   ഇ ശ്രീധൻറെ റിപ്പോർട്ടിനെ കുറിച്ച് വിവരങ്ങൾ  പുറത്തു വന്നിട്ടില്ലെങ്കിലും ആനന്ദ ബോസിൻറെയും  ജേക്കബ് തോമസിൻറെയും നിലപാടിന് സമാനമാണ് എന്നാണറിവ്.    ആരാണ് ആനന്ദ ബോസ് ? കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻറെ സെക്രട്ടറിയും വിശ്വസ്തനുമായിരുന്നു. കരുണാകരൻറെ അടുപ്പകാരനാണെങ്കിലും പിണറായിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ജേക്കബ് തോമസ് പിണറായിയുടെ വിശ്വസ്തൻ ആയിരുന്നു. കെ. എം. മാണി പ്രതിയായ ബാർ കേസിൽ ജേക്കബ് തോമസിനെ ഉപയോഗിച്ച് കളിച്ചത് ഇടതുമുന്നണിയാണ്. ഇ ശ്രീധരൻ എല്ലാവരുടെയും ആളായിരുന്നു.    ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ളവയെപ്പറ്റി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ രണ്ടുപേർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ട് നൽകി എന്ന തരത്തിലുള്ള സ്ഥിരീകരണവും വന്നിരുന്നു. എന്നാൽ ആരോടും റിപ്പോർട്ട് ചോദിച്ചില്ല എന്നാണ്  കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.   കേരളത്തിലെ ക്രൈസ്തവ , മുസ്ലീം വോട്ടുകൾ ഉറപ്പിക്കാൻ ബി ജെ പി കരുക്കൾ നീക്കിയിരുന്നു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഏൽപ്പിച്ച ജോലിയാണ് ഇത്.  ബി ജെ പി ക്ക് അനുകൂലമായ വാക്കുകൾ  തലശേരി ബിഷപ്പിൽ നിന്നുണ്ടായപ്പോൾ  പാർട്ടി പലതും പ്രതീക്ഷിച്ചു.. മാർ ജോർജ് ആലഞ്ചേരിയും  ക്ലിമിസ് കാതോലിക്കാ ബാവയും   ബിജെപിക്ക് അനുകൂലമായി രംഗത്തുവരുമെന്നാണ് ഉന്നത കേന്ദ്രങ്ങൾ കരുതിയത്.എന്നാൽ ആനന്ദബോസ് ഇതിനൊന്നും മിനക്കെട്ടില്ല. ബംഗാളിലെ പ്രഥമ പൗരനായി വിരാജിച്ചു.     മുമ്പ് അൽഫോൻസ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയെങ്കിലും ആനന്ദ ബോസിനെ പോലെ ഒരു രൂപയുടെ പ്രയോജനം ഉണ്ടായില്ല.  കേരളത്തിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദബോസ് ഉൾപ്പെടെയുള്ളവർ കേന്ദ്രമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ്  മുമ്പ്  കരുനീക്കം നടത്തിയത്.  ബിജെപിയുമായി പുലബന്ധം പോലുമില്ലാത്തവർക്ക് ഒരു സ്ഥാനവും നൽകേണ്ടതില്ലെന്ന്   ഇനി പാർട്ടിയുടെ   തീരുമാനം.    ഇത്തരമാളുകൾക്ക് എം പി സ്ഥാനവും മന്ത്രി സ്ഥാനവും നൽകുന്നത് പാർട്ടിക്കുള്ളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.   ബി ജെ പി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയും ബോസിനെയും പോലുള്ളവർക്ക് ഒരു  സ്ഥാനവും ഉണ്ടാകില്ല. പാര്‍ട്ടി പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളെയാകും ഇനി ഇത്തരം പദവികളിലേക്ക് കേന്ദ്രം കണ്ടെത്തുക.   കണ്ണന്താനത്തിന് രാജ്യസഭാംഗത്വവും മന്ത്രിസ്ഥാനവും നല്‍കിയിട്ടും അതിന്റെ നേട്ടം പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നതാണ് നേതൃത്വത്തിന്റെ പരാതി. ന്യൂനപക്ഷങ്ങളെ ബി ജെ പിയിലേക്ക് അടുപ്പിക്കാനും കണ്ണന്താനം വഴി കഴിഞ്ഞിട്ടില്ല. ഇതോടെ കണ്ണന്താനത്തിനുള്ള പദവികള്‍  രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ തീർന്നു. .സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി സ്ഥാനവും  പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായില്ലെന്നാണ് വിലയിരുത്തല്‍.    നിഷ്പക്ഷ സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു സുരേഷ് ഗോപിയില്‍ ബി ജെ പിയുടെ പ്രതീക്ഷ. അതുണ്ടായില്ല. അതിനാല്‍ സുരേഷ് ഗോപിയെയും ഇനി മന്ത്രിസഭയിലേക്ക് പരിഗണിക്കില്ല.  രാജ്യസഭാംഗത്വം തീരുന്നതോടെ അദ്ദേഹത്തിന്‍റെ ബി ജെ പി രാഷ്ട്രീയവും അവസാനിക്കും.   മറ്റൊരു പാർട്ടിയും ഇത്തരം ആളുകൾക്ക് ഒരു സ്ഥാനമാനവും നൽകില്ല. സുരേഷ് ഗോപിക്കും കണ്ണന്താനത്തിനും ബോസിനും  വലിയ ജന പിന്തുണയുണ്ടെന്നാണ് കേന്ദ്രം തെറ്റിദ്ധരിച്ചത്.     പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും   എം പി സ്ഥാനം ചോദിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരം പോലും പാർട്ടി നൽകിയില്ല. വെള്ളാപ്പള്ളിയും ജോർജും ബി ജെ പി യെ നശിപ്പിച്ചു എന്ന ധാരണയിലാണ് പാർട്ടി നേതൃത്വം .   പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നതിനെ പാർട്ടി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലുള്ള ഉപദേശകർ അത്തരം വിമർശനങ്ങളെ തൃണവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലം പാർട്ടി ശരിക്കും അനുഭവിച്ചു.  ഏതായാലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് മാറ്റിയ ഇന്ത്യയിലെ ആദ്യ ഗവർണറായി ആനന്ദബോസ് മാറിയിരിക്കുന്നു.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (57 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends