Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സംസ്ഥാനത്ത് കനത്ത താപനില... ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...

18 APRIL 2026 07:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത താപനില റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി . രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്.

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് മുതൽ 19 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും ; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ ചൂടിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.

രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനായി എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വ്യക്തമാക്കി മന്ത്രി.

ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അൾട്രാവയലറ്റ് (യുവി) രശ്മികൾ. യുവി രശ്മികൾ അധികമായി നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോൾ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഇത് ചർമ്മ, നേത്ര സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകാം. കോശങ്ങളുടെ ഡിഎൻഎ നശിപ്പിച്ച് രോഗങ്ങൾക്കും കാൻസറിനും കാരണമായേക്കാം.

ചർമ്മത്തിന്റെ നിറം മാറ്റം, ചർമ്മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കും. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിന്റെ പ്രതിരോധ ശേഷിയേയും ബാധിക്കാം. വെയിലിന്റെ കാഠിന്യമുള്ള രാവിലെ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
ശരീരത്തിൽ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കേണ്ടതാണ്.

കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളിൽ പോലും ഇതുണ്ടാകാം. അതിനാൽ ഇത്തരക്കാർ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. വീട്ടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിർജലീകരണത്തിന് കാരണമായേക്കാം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (4 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (4 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (5 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (5 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (6 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (6 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (6 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (7 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (7 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (7 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (7 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (7 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (7 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends