ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നപ്പോള്‍ അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ലെന്ന വ്യവസ്ഥ വച്ചിരുന്നു. രാഹുല്‍ ഇതു ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി തിരുവല്ലയിലെ ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു കാട്ടി പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ഫെബ്രുവരി 16 ന് നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























