നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ കിണറ്റില്‍ വിസര്‍ജ്യം തള്ളിയ സംഭവം രാഷ്ട്രീയ വിരോധമെന്ന് കെ.കെ. രമ

തൂണേരിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി കുടിവെള്ളം മലിനമാക്കിയ സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് കെ.കെ. രമ എംഎല്‍എ. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്രയും വൃത്തിഹീനമായ പ്രവൃത്തി ചെയ്യുന്നവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അവര്‍ ചോദിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പട്ടാണി തുമ്പോളി പോയില്‍ മനോജന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ വിസര്‍ജ്യം തള്ളിയത്. തിരഞ്ഞെടുപ്പ് കാലത്ത് മനോജ് യുഡിഎഫിനും ആര്‍എംപിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഈ രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് പിന്നിലെന്ന് കെ.കെ. രമ ആരോപിച്ചു. മനോജ് ഒരു ആര്‍എംപി പ്രവര്‍ത്തകനായതാണ് ഈ ആക്രമണത്തിന് കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























