Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്

01 MAY 2026 12:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നാലു രാത്രികള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. താന്‍ മത്സരിക്കുന്ന ഭവാനിപുര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സൗത്ത് കൊല്‍ക്കത്തയിലെ സഖാവത്ത് മെമ്മോറിയല്‍ സ്‌കൂളിലെ സ്‌ട്രോങ് റൂമിലാണ് മമത എത്തിയത്.

തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും വിവിധ സ്‌ട്രോങ് റൂമുകള്‍ക്കു മുന്‍പില്‍ കൂട്ടത്തോടെ എത്തിയതോടെ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ തരംതിരിക്കുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും എത്തണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരിച്ചു. ഇവിഎം മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റല്‍ ബാലറ്റുകള്‍ക്കായുള്ള സ്‌ട്രോങ് റൂം ആണ് തുറന്നതെന്നും കമ്മിഷന്‍ പറഞ്ഞു. സ്‌ട്രോങ് റൂമിന്റെ വരാന്തയിലാണ് തരംതിരിക്കല്‍ നടന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും തോല്‍വി സമ്മതിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷമിക് ഭട്ടാചാര്യ പറഞ്ഞു.

ബെലേഘട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി കുനാല്‍ ഘോഷും പാര്‍ട്ടി നേതാവ് ശശി പഞ്ജയും കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു പുറത്ത് ധര്‍ണ ആരംഭിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേര്‍ന്ന് സ്‌ട്രോങ് റൂം തുറന്നുവെന്നാണ് ഇവരുടെ ആരോപണം.!

''വൈകിട്ട് 3.30 വരെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നു. പെട്ടെന്ന് 4 മണിക്ക് സ്‌ട്രോങ് റൂം വീണ്ടും തുറക്കുമെന്ന് കാണിച്ച് ഒരു ഇമെയില്‍ വന്നു. പ്രവര്‍ത്തകര്‍ മടങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. ഞങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍ ബിജെപി പ്രതിനിധികളെ അകത്തേക്ക് ക്ഷണിക്കുന്നുമുണ്ടായിരുന്നു''– കുനാല്‍ ഘോഷ് പറഞ്ഞു. സ്‌ട്രോങ് റൂമിനുള്ളില്‍ ബാലറ്റ് പേപ്പറുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നതായി മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. സ്‌ട്രോങ് റൂമുകള്‍ക്ക് കാവലിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയ മമത, ആവശ്യമെങ്കില്‍ താന്‍ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണല്‍ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി. കംപ്യൂട്ടറിലെ ഡാറ്റ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്നും വിജയം ഉറപ്പിക്കുന്നത് വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിടരുതെന്നും അവര്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ കടുത്ത പോരാട്ടമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മാട്രിസ്, പിമാര്‍ക്ക് തുടങ്ങിയ ഏജന്‍സികള്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍, ബിജെപി 192 സീറ്റുകള്‍ വരെ നേടി വന്‍ വിജയം കൊയ്യുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് പീപ്പിള്‍സ് പള്‍സ് നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends