ഓഹരി വിപണിയിൽ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് താഴ്ന്നു

ഓഹരി വിപണിയും കനത്ത ഇടിവാണ് നേരിടുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 76,500ല്‍ താഴെയാണ് സെന്‍സെക്‌സ്.
നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. എണ്ണവിലയുടെ കുതിപ്പ് തന്നെയാണ് ഓഹരിവിപണിയെ ബാധിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.
അതേസമയം ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലാണ്. ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ 32 പൈസ ഇടിഞ്ഞതോടെ 95 കടന്നിരിക്കുകയാണ് രൂപ. നിലവില്‍ ഡോളറിനെതിരെ 95.20 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.
"
https://www.facebook.com/Malayalivartha


























