എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യുഡിഎഫിന് അനുകൂലമായതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും..പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ് കാര്യമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എട്ട് സർവ്വേ ഫലങ്ങളിൽ ഒന്നുപോലും ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിക്കുന്നില്ല.ബി.ജെ.പി.യുടെ എൻ.ഡി.എ ഇത്തവണ സംപൂജ്യരാവില്ലെന്നും പ്രവചനം.
100 സീറ്റുകള്‍ നേടുമെന്ന യുഡിഎഫിന്റെ അതിരുകടന്ന അവകാശവാദങ്ങള്‍ ചിലപ്പോള്‍ ശരിയായേക്കില്ലെങ്കിലും, അധികാരം പിടിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കൈയ്യിലുണ്ടെന്നാണ് പോളുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ശക്തമായ പോരാട്ടം സൂചിപ്പിക്കുന്നതാണ് ചില അഭിപ്രായ സര്‍വേകളും.ഏറ്റവും കുറഞ്ഞത് 70 സീറ്റും പരമാവധി 90 സീറ്റുമാണ് വിവിധ സർവേകളിലായി യു.ഡി.എഫിന് പറയുന്നത്. എൽ.ഡി.എഫിന് 49 മുതൽ 69വരെ സീറ്റുകൾ കിട്ടിയേക്കും.കേരളത്തിൽ എൻ.ഡി.എ.യ്ക്ക് ഒരുസീറ്റുപോലും കിട്ടാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന്
നാലു സർവേകളിൽ പറയുമ്പോൾ, ചാണക്യയുടെയും ടൈംസ് നൗവിന്റേയും സർവേയിൽ 7സീറ്റ് വരെ കിട്ടിനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മനോരമ - സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് പരമാവധി 94 സീറ്റുകള്‍ വരെ ലഭിക്കാം.ഇതാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച എക്‌സിറ്റ് പോള്‍. കുറഞ്ഞത് 82 സീറ്റുകള്‍ വരെ നേടിക്കൊണ്ട് ഭരണം പിടിക്കാമെന്നാണ് മനോരമയുടെ കണക്കുകള്‍ പറയുന്നത്. നൂറ് സീറ്റെന്ന മോഹം നടന്നില്ലെങ്കിലും ഭരണമുറപ്പിക്കാന്‍ ഇത് ധാരാളമാണെന്ന ആവേശത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍.
വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോളുകളുടെ ആവറേജ് കണക്കെടുത്താല്‍ യുഡിഎഫിന് 76 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. കേവല ഭൂരിപക്ഷമായ 71-ന് മുകളില്‍ നില്‍ക്കുന്നു എന്ന ഈ കണക്ക് യുഡിഎഫ് ക്യാമ്പില്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഈ പ്രവചനങ്ങള്‍. യുഡിഎഫ് ഭൂരിപക്ഷത്തെ ആശ്രയിച്ചാകും മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളും.
ഭരണത്തുടര്‍ച്ച പ്രവചിക്കാത്ത സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് വൃത്തങ്ങള്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പലപ്പോഴും പാളിയ ചരിത്രമുണ്ടെന്നും യഥാര്‍ത്ഥ ഫലം വരുമ്പോള്‍ ചിത്രം മാറുമെന്നുമാണ് സിപിഎം നേതാക്കളുടെ വാദം.
https://www.facebook.com/Malayalivartha

























