ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒപ്പമുള്ളവര്‍ കോളജില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം ഇതുവരെയും അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























